You are Here : Home / അഭിമുഖം

അവതരണ മികവിന്റെ കൃഷ്ണഗാഥ

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Sunday, March 04, 2018 05:54 hrs UTC


ബഹുസ്വര അമേരിക്കന്‍ മലയാളി സമൂഹത്തിലെ ശുദ്ധ മലയാളത്തിന്റെ വേറിട്ട സ്വരമായി കൃഷ്ണകിഷോര്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ട് വര്‍ഷങ്ങളേറയായി.ഒരു പക്ഷെ ദൃശ്യ മാധ്യമ രംഗത്ത് ഇത്രയും അനായസമായ അവതരണ രീതിയും ഒഴുക്കന്‍ മലയാളവും കൃഷ്ണക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും .അഭിനന്ദനത്തില്‍ പിശുക്കനായ സുകുമാര്‍ അഴീക്കോട് പോലും ഈ അവതരണമികവിനടിമയായെങ്കില്‍ അത് അമേരിക്കയിലെ മാധ്യമ പ്രവര്‍ ത്തനത്തിന്റെ കുതിപ്പിന്‌ നല്കിയ സം ഭാവനകള്‍ വളരെ വലുതാണ്‌.സ്വന്തം ആശയത്തില്‍ പിറന്ന അമ്പത് എപ്പിസോഡുകള്‍ പിന്നിട്ട തന്റെ പുതിയ ന്യൂസ് പരമ്പരയെ പറ്റി കൃഷ്ണകിഷോര്‍ അശ്വമേധത്തോട് സംസാരിക്കുന്നു

അന്‍പതിന്റെ നിറവില്‍ അമേരിക്ക ഈ ആഴ്ച

ന്യൂയോര്‍ക്ക്: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമേരിക്ക ഈ ആഴ്ച അന്‍പത് എപ്പിസോടുകള്‍ പിന്നിട്ടു മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ പരിപാടി ആരംഭിച്ചത്. പതിവു പരിപാടികളില്‍നിന്നു വ്യത്യസ്തമായി മാധ്യമപ്രവര്‍ത്തന മേഖല ഫോക്കസ് ചെയ്യുന്നതിനാല്‍ പ്രഫഷണലിസവും കാഴ്ചാവിരുന്നും ഒത്തുചേരുന്നു ഈ പരിപാടിയില്‍.അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. കൃഷ്ണകിഷോര്‍ രചനയും സംവിധാനവും അവതരണവും നിര്‍വഹിക്കുന്ന ഈ പരിപാടി അമേരിക്കയിലെ വൈവിധ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. മലയാളികള്‍ക്കും ഗള്‍ഫ് നാടുകളിലുള്ളവര്‍ക്കും അമേരിക്കിയെന്തെന്നു മനസിലാക്കന്‍ ഈ പരിപാടിക്കു കഴിഞ്ഞെന്ന് കൃഷ്ണകിഷോര്‍ അശ്വമേധത്തോടു പറഞ്ഞു. ഓരോ ആഴ്ചയിലും അമേരിക്കയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും.അമേരിക്കയിലെ വിവിധ സേറ്റേറ്റുകളിലെ വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങളും പരിപാടിയുടെ മേന്‍മയാണ്. ഒരു മലയാള ചാനല്‍ ആദ്യമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നേരിട്ടു പോയി എങ്ങിനെയാണ് കുടിയേറ്റം നടക്കുന്നതെന്നു പരിപാടിയിലൂടെ കാണിച്ചു. രാജ്യത്തെ മലയാളികളുടെ വിവിധ സംരംഭങ്ങള്‍, പ്രധാന വ്യക്തിത്വങ്ങള്‍ തുടങ്ങി അന്‍പതിലധികം വ്യത്യസ്തമായ പരിപാടികള്‍ ഇതിലൂടെ ലോകമലയാളികള്‍ കണ്ടു. മറ്റു മലയാളം ചാനലുകളില്‍ കാണാത്ത ഏറ്റവും മികച്ച സെഗ്മെന്റുകളാണ് പരിപാടിയുടെ മികവ്. മിക്ക സ്‌റ്റേറ്റുകളിലേയും ഗവര്‍ണര്‍മാര്‍ ഈ പരിപാടിയിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെത്തി.

 

ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയര്‍ മാനേജ്‌മെന്റ് ഫ്രാന്‍ങ്ക് തോമസ്, എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പിജി സുരേഷ് കുമാര്‍, അനില്‍ അടൂര്‍ എന്നിവര്‍ നല്‍കുന്ന പിന്‍തുണയാണ് പരിപാടിയുടെ വിജയമെന്ന് കൃഷ്ണകിഷോര്‍ പറയുന്നു. സ്റ്റോറി ചെയ്യുന്നതും സ്‌ക്രിപ്റ്റ് എഴുതുന്നതും അമേരിക്കിയലാണെങ്കിലും വിഡിയോ എഡിറ്റിംഗ് നടക്കുന്നത് തിരുവനന്തപുരത്താണ്. ശോഭാ ശഖര്‍, രാഹുല്‍ കൃഷ്ണ എന്നിവര്‍ പ്രൊഡക്ഷന്‍വര്‍ക്കിനു മേല്‍നോട്ടം നിര്‍വഹിക്കുന്നു. ഷിജോ പൗലോസ് Production Coordinator , USA), അലന്‍ ജോര്‍ജ്, വിന്‍സന്‍ ഇമാനുവല്‍, സണ്ണി മാളിയേക്കല്‍ , ജോര്‍ജ്ജ് തെക്കേമല, ജോര്‍ജ്ജ് ബാബു,അരുണ്‍ എന്നിവരും കൃഷ്ണകിഷോറിനൊപ്പം അമേരിക്കയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പരിപാടിയുടെ മേന്മകണ്ടു ഈ പരിപാടിക്കു പരസ്യം നല്‍കാനും പരസ്യദാധാക്കള്‍ മുന്നോട്ടു വരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.