You are Here : Home / അഭിമുഖം

രമേശ് ചെന്നിത്തല എന്തുകൊണ്ട് ഓണം അമേരിക്കയില്‍ ആഘോഷിക്കുന്നു?

Text Size  

Story Dated: Sunday, September 15, 2013 02:01 hrs UTC

രമേശ് ചെന്നിത്തല അശ്വമേധത്തിനു വേണ്ടി മനസ്സ് തുറക്കുന്നു

മുഖവുരകളോ പരിചയപ്പെടുത്തലുകളോ ആവശ്യമില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റും ഹരിപ്പാട് എംഎല്‍എയുമായ അദ്ദേഹത്തിന്റെ ഇത്തവണത്തെ ഓണം കുടുംബസമേതം അമേരിക്കയിലാണ്. 1956 മെയ് 25നു മാവേലിക്കരയിലെ ചെന്നിത്തലയില്‍ പരേതനായ രാമകൃഷ്ണന്‍ നായരുടേയും ദേവകിയമ്മയുടേയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥി ജീവിതകാലഘട്ടത്തില്‍ തന്നെ രമേശ്‌ ചെന്നിത്തല രാഷ്ട്രിയത്തില്‍ ആകൃഷ്ടാനായി. കെ. എസ്.യുവിന്റെ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറും സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു ആള്‍ഇന്ത്യായൂത്ത്കോണ്‍ഗ്രസ് പ്രസിഡണ്ടും എഐസിസി അംഗവും, സെക്രട്ടറിയുമായി. ഭാഷാപ്രാവീണ്യം കൊണ്ടും വിഷയവതരണത്തിലുള്ള പ്രാഗത്ഭ്യം കൊണ്ടും പേരെടുത്ത നേതാവാണ് രമേശ്. ഹൈക്കമാന്റുമായും സോണിയാഗാന്ധിയുമായും രാഹുലുമായുള്ള അടുപ്പം കൊണ്ട് ദേശീയതലത്തില്‍ തന്നെ അദ്ദേഹം ശ്രദ്ധേയാനായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി എന്ന ബഹുമതിയോടെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. 1989,1991,1996 എന്നീ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോട്ടയത്തേയും 1999-ല്‍ മാവേലിക്കരയേയും പ്രതിനിധീകരിച്ച് എംപിയായി. നിരവധി ഉന്നതാധികാര സമ്മതികളില്‍ ഇക്കാലയളവില്‍ അദ്ദേഹം അംഗമായി. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന നിരവധി വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള യാത്രചെയ്യാനും എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്ന രമേശ് ചെന്നിത്തല അശ്വമേധത്തിനു നല്‍കിയ പ്രത്യേക അഭിമുഖം.

 മലയാളികള്‍ എല്ലാവിധ പ്രതിസന്ധികള്‍ക്കും നടുവിലും ഓണമാഘോഷിക്കുമ്പോള്‍, വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ എന്താണങ്ങ് അമേരിക്കയില്‍ പോയി ഓണമാഘോഷിക്കാന്‍ കാരണം?

 

ഇത്തവണത്തെ എന്റെയും കുടുംബത്തിന്റേയും ഓണം അമേരിക്കയിലായത് തികച്ചും യാദൃശ്ചികമായാണ്. മറ്റൊരര്‍ത്ഥവും അതിനു കല്‍പ്പിക്കരുത്. ജയ്ഹിന്ദ് ടെലിവിഷന്റെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാനായിട്ടാണ് ഞാന്‍ പോകുന്നത്. ഇത് ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. ? ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തെല്ലാമാണ് ? ഓണമെന്നത് വളരെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുമായി കടുന്നുവരുന്ന ഒരു ഉത്സവമാണ്. ഐക്യം, സമൃദ്ധി, സാഹോദര്യം, സാമൂഹികസമത്വം തുടങ്ങിയ നല്ല ചിന്തകളാണ് ഓണസ്മൃതികളുടെ പ്രത്യേകത. മഹാബലിയുടെ ഭരണകാലത്തെപ്പോലെ സന്തോഷവും സമൃദ്ധിയും നിറഞ്ഞു നില്‍ക്കുന്ന ഒരു ഓണക്കാലമാവും ഞാടക്കം എല്ലാവരും സ്വപ്നം കാണുന്നത്. കേരളത്തില്‍ മാത്രമല്ല ലോകത്തിലെവിടെയും ഇന്ന് മഹാബലിയുടെ രാജ്യംപോലൊരു രാജ്യമില്ല. മഹാബലിയുടെ രാജ്യത്തെപ്പോലെ ഐക്യവും ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനായിട്ടാണ് എല്ലാവരും പ്രയത്നിക്കേണ്ടത്. ഭരണാധികാരിയും ഭരണയന്ത്രവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ അത് സാധ്യമാവൂ. സമൂഹത്തിലെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അത്തരമൊരു ലോകനിര്‍മ്മാണം അസാദ്ധ്യമൊന്നുമല്ല.രാഷ്ട്ര പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാര്‍.

മാവേലിക്കരയിലെ ഓണക്കാലങ്ങള്‍ എങ്ങയൊയിരുന്നു?

 

എത്രതിരക്കിനിടയിലും എല്ലാവരും ഒന്നിച്ചുകൂടുന്ന ആഘോഷവേളകളായിരുന്നു മാവേലിക്കരയിലെ ഓണനാളുകള്‍. നാട്ടിന്‍പുറത്തിന്‍റെ എല്ലാന്മകളും അനുഭവിച്ചറിയാന്‍ കഴിയുന്ന നാളുകളായിരുന്നു അവ. കൃഷിയും പൂക്കളും നാട്ടിന്റെ മുഖമുദ്രകളായിരുന്നു. നെല്ലുകൊയ്ത് പുഴുങ്ങി ഉണക്കി കുത്തിയ അരിയാണ് ഓണസദ്യക്കെടുക്കുക. ഓണസദ്യക്ക് എല്ലാവിധ വിഭവങ്ങളുമുണ്ടാകും. ഊഞ്ഞാലിടും. കുട്ടികള്‍ കൂട്ടംകൂടി കളിച്ചുടക്കും. തലപ്പന്തുകളിയും മറ്റുമായി കുട്ടികള്‍ ആര്‍ത്തുല്ലസിക്കുമായിരുന്നു. പിന്നീട് കാലം മാറിയതോടെ ആര്‍ക്കും സമയമില്ലാതായി. ഇന്‍സ്റന്റ് ഓണം കഴിക്കാനാവശ്യമായതൊക്കെ പാക്കറ്റുകളില്‍ ലഭിച്ചുതുടങ്ങി. ആരുടേയും കുറ്റമല്ല. കുടുംബത്തില്‍ അംഗങ്ങള്‍ കുറഞ്ഞു.

ഈ പഴയ ഓണവും ഓണക്കാലവും കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

 

ഒരു പരിധിവരെ എത്ര തിരക്കിനിടയിലും എല്ലാവരും ഒത്തുചേരുന്ന ദിനം എന്ന ആഹ്ളാദം എല്ലാ ഓണക്കാലങ്ങള്‍ക്കുമുണ്ട്. തറവാട്ടിലെ ഓണത്തിന്റെ ഭാഗമാക്കുവാന്‍ അവര്‍ക്കും അവസരമുണ്ടായിട്ടുണ്ട്. എങ്കിലും നാടന്‍കളികളൊന്നും അവര്‍ക്കറിയാമായിരുന്നില്ല. എങ്കിലും നമ്മുടെ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പൈതൃകത്തിന്റേയും വേരുകള്‍ അവരിലേക്കും വ്യാപിപ്പിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്.

ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് എന്താണ്?

 

ഒരു പൊതുപ്രവര്‍ത്തകന്നെ രീതിയില്‍ ജനങ്ങളുമായിട്ടുള്ള ബന്ധത്തിനുതന്നെയാണ് ഞാന്‍ ഏറ്റവും വിലകല്‍പ്പിക്കുന്നത്. ജനങ്ങളോടിടപഴകി അവരിലൊരാളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ജനവിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരു പൊതുപ്രവര്‍ത്തകനു പിന്നെ നിലില്‍പ്പില്ല. ജനങ്ങള്‍ എന്താഗ്രഹിക്കുന്നു അവരെന്തു ചിന്തിക്കുന്നു. എന്താവശ്യപ്പെടുന്നു എന്നതില്ലൊം വളരെ വില നല്‍കുന്ന വ്യക്തിയാണ് ഞാന്‍.

 ചിലരെങ്കിലും, ജനങ്ങള്‍ എന്തോപറയട്ടെ, കരുതട്ടെ. ഞാന്‍ ചെയ്യുന്നത് എന്റെ ശരി എന്നു കരുതുന്നുണ്ടല്ലോ?

 

അത്തരം പൊതുപ്രവര്‍ത്തകരെ എങ്ങനെ വിലയിരുത്തുന്നു? ഒരു രാഷ്ട്രീയപ്രവര്‍ത്തകനോ പൊതുപ്രവര്‍ത്തകാനോ യോജിച്ച ചിന്തയല്ലത്. അത്തരം അഭിപ്രായത്തോടും ചിന്തയോടും പ്രവൃത്തിയോടും ഞാന്‍ യോജിക്കുന്നില്ല. ജനസേവകരാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍. ജനങ്ങളെ മുഖവിലക്കെടുക്കാതെ എങ്ങനെ അവര്‍ക്ക് മുന്നോട്ടു പോകാനാവും? ജനതാല്‍പര്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവരാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍. ജങ്ങള്‍ എന്തുവേണമെങ്കിലും കരുതട്ടെ, ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന് കരുതുന്നവര്‍ സത്യസന്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ അല്ല. ജനവിചാരണക്ക് വിധേയരാകുന്നവരാണ് പൊതുപ്രവര്‍ത്തകര്‍. ഏറ്റവും ചുരുങ്ങിയത് അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് പൊതുജങ്ങളുടെ വിലയിരുത്തലിന് വിധേയരാകേണ്ടിവരും. ഒരാള്‍ക്ക് ഐഎഎസ് കിട്ടിയാല്‍ പിന്നീടയാള്‍ക്ക് അതു നഷ്ടപ്പെടാന്‍ പോകുന്നില്ല. എന്നാല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നതെല്ലാം ജനങ്ങള്‍ നല്‍കുന്നതാണ്. ജങ്ങള്‍ക്ക് നല്‍കിയതെല്ലാം തിരിച്ചെടുക്കാനും അവകാശമുണ്ട്. ഇതു മസ്സിലാക്കാത്തവരാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങുന്നവര്‍. ജനഹിതം മസ്സിലാക്കാതെ പ്രവര്‍ത്തിച്ചവരൊക്കെ തെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

 രാഷ്ട്രീയക്കാര്‍ പ്രതിസ്ഥാത്തു വരികയോ, അഴിമതിക്കാരെന്ന് സംശയിക്കപ്പെടുകയോ ചെയ്യാവുന്ന കുറ്റകൃത്യങ്ങളും പരാതികളും ഏറിവരുന്നുണ്ട്. രാഷ്ട്രീയപ്രവര്‍ത്തവും പ്രവര്‍ത്തകരും അഴിമതികളിലേക്ക് നീങ്ങുന്നതിന്റെ സൂചയായി ഇതി കാണാനാവുമോ?

 

സമൂഹത്തിന്റെ പരിഛേദമാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍. സമൂഹം കൂടുതല്‍ മലീമസപ്പെടുമ്പോള്‍ അതില്‍ നിന്നുള്ള പ്രതിനിധികള്‍ അംഗങ്ങളായുള്ള രാഷ്ട്രീയവും മലീമസമാകും. മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതി ആവശ്യമാണ്. സമൂഹത്തില്‍ പൊതുവായി കാണുന്ന പുഴുക്കുത്തുകള്‍ തങ്ങളെ ബാധിക്കാതിരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ പരമാവധി ശ്രദ്ധിക്കണം

 

അധികാരരാഷ്ട്രീയത്തെ എങ്ങയൊണ് അങ്ങ് വിലയിരുത്തുന്നത് ?

ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അധികാരസ്ഥാനം കയ്യാളുന്നതിനു എത്രത്തോളം പ്രാധ്യാമുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അധികാരം അനിവാര്യമായ ഘടകമാണ്. പക്ഷേ അധികാരം പിടിച്ചെടുക്കാനും നിലിര്‍ത്താനുംവേണ്ടി പലരും നടത്തുന്ന പരക്കം പാച്ചിലിനോട് എനിക്ക് യോജിപ്പില്ല. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയപ്രവര്‍ത്തമെങ്കിലും അധികാരമില്ലാതെ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിജയകരമാവുകയില്ല. ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നടപ്പിലാക്കാനും അധികാരം കൂടിയേതീരു. പൊതുപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അധികാരസ്ഥാങ്ങള്‍

വെറുമൊരു എംഎല്‍എ ആയിരിക്കാന്‍ വേണ്ടി മാത്രമാണോ താങ്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ?

ഒരു അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന്നെനിലയില്‍ പാര്‍ട്ടിതീരുമാങ്ങള്‍ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥാണ്. പാര്‍ട്ടിപറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നു എന്നല്ലാതെ ഞാനിതില്‍ പ്രത്യേക ഇഷ്ടാനിഷ്ടങ്ങളൊന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയല്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ വളരെ മികച്ച പ്രവര്‍ത്തം കാഴ്ചവക്കാന്‍ എനിക്കു കഴിയുന്നുണ്ട്. ഞാന്‍ കെപിസിസി പ്രസിഡന്റായശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വിജയം നേടാന്‍ കഴിഞ്ഞു. ഇപ്പോഴാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ സംഘടാതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് സജ്ജമാകുന്നില്ലെങ്കില്‍ ഒറ്റയ്ക്ക് മുന്നോട്ടുപോകും എന്ന അഭിപ്രായം മുസ്ളീംലീഗിന്റെ ഭാഗത്തുനിന്നും വന്നിരുന്നു. യുഡിഎഫിന്റെ ഭാഗമായ പ്രാദേശിക കക്ഷികളേയും അവരുടെ അവകാശവാദങ്ങളേയും എങ്ങനെ കാണുന്നു ?

യുഡിഎഫില്‍ ജാധിപത്യപരമായ ഒരു രീതി നിലില്‍ക്കുന്നുണ്ട്. മാത്രമല്ല വലിയ കക്ഷിക്കും എത്ര ചെറിയ കക്ഷിക്കും അഭിപ്രായ പ്രകടത്തിനുഒരേ സ്വാതന്ത്യ്രം മുന്നണിക്കകത്തുണ്ട്. ഒറ്റകക്ഷി ഭരണം ഇനി വരാന്‍ പോകുന്ന കാലത്ത് അസാധ്യാണ്. വിവിധ ഘടകക്ഷികള്‍ക്കും, പ്രാദേശികകക്ഷികള്‍ക്കും അതുകൊണ്ടുതന്നെ അവരവരുടേതായ സ്ഥാനമുണ്ട്. പ്രാദേശിക കക്ഷികള്‍ക്ക് വരും കാലഘട്ടങ്ങളില്‍ പ്രസക്തി കൂടിവരും. ഇന്ത്യയെ സംബന്ധിച്ചും ദേശീയകക്ഷികള്‍ക്കൊപ്പം പ്രാധാന്യം പ്രാദേശികകക്ഷികള്‍ക്കുമുണ്ട്.

 

 

കേന്ദ്രത്തിനു കേരളത്തിനോടുള്ള നയം എന്താണ് ?

കേരളത്തിന്റെ വികസകാര്യങ്ങളില്‍ കാര്യമായ സഹായം ലഭിക്കുന്നുണ്ടോ? കേന്ദ്രം നല്ലനിലയില്‍ നമ്മെ സഹായിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാനയവും തൊഴിലുറപ്പ് പദ്ധതികളുമടക്കം നിരവധി ഗുണഫലങ്ങള്‍ നാം അനുഭവിക്കുന്നുണ്ട്. എങ്കിലും കേന്ദ്രത്തിന്റെ പദ്ധതികളും തീരുമാങ്ങളും പൊതുവായിട്ടുള്ളതാണ്. ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക കാലാവസ്ഥയോ ജീവിതരീതികളോ പ്രത്യേകം പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി പൊതുവായ പദ്ധതികളാണ് കേന്ദ്രം നടപ്പിലാക്കുന്നത്. അത് ശരിയല്ല. മാറേണ്ടതുണ്ട് എന്ന അഭിപ്രായം എനിക്കുണ്ട്. പ്രത്യേകിച്ചും കേരളത്തിനു കേരളത്തിനുസൃതമായ പദ്ധതികള്‍ തന്നെ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതുണ്ട്.

 ദേശീയപാതാവികസനവും വീതിയും സംബന്ധിച്ച തര്‍ക്കങ്ങള്‍ നടക്കുകയാണല്ലോ! അങ്ങയുടെ അഭിപ്രായമെന്താണ്?

 

ദേശീയപാത എന്നുപറയുമ്പോള്‍ അത് 45 മീറ്റര്‍ വീതിയില്‍ തന്നെ വേണം. വലിയ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ഷംതോറും കൂടി വരികയാണ്. സാധാരണക്കാരും പണക്കാരും ഒരുപോലെ റോഡിനായിസ്ഥലം വിട്ടുകൊടുക്കുന്നതില്‍ വിമുഖതയുള്ളവരാണ്. കേരളത്തിന്റെ വികസത്തിനു പ്രധാന തടസ്സം വിവാദങ്ങളാണ്. രാഷ്ട്രീയക്കാരുണ്ടാക്കുന്ന വിവാദങ്ങളും മാധ്യമങ്ങളുണ്ടാക്കുന്ന വിവാദങ്ങളുമാണ് നമ്മുടെ നാടിന്റെ വികസത്തിനുതടയിടുന്നത്.

വിവാദങ്ങളുണ്ടാകുമ്പോള്‍ ഇച്ഛാശക്തിയോടെ തീരുമാമെടുക്കേണ്ട ഒരു ഭരണ നേതൃത്വം നമുക്കില്ലാതെ പോവുകയാണോ ?

വിവാദങ്ങളെ ഭരണകൂടം ധൈര്യപൂര്‍വ്വം തന്നെയാണ് നേരിടുന്നത്. വിമര്‍ശങ്ങളെ ഭയന്ന് കേരളത്തില്‍ ഒരു കാലത്തും ഒരു പദ്ധതിയും നടപ്പിലാവാതെ ഇരുന്നിട്ടില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇടുക്കി ജലവൈദ്യുത പദ്ദതി. വിമര്‍ശങ്ങളേയും എതിര്‍പ്പുകളേയും വിവാദങ്ങളേയും തൃണവല്‍ക്കരിച്ചുകൊണ്ട് ഭരണനേതൃത്വം മുന്നോട്ടുപോയത്കൊണ്ടാണ് ആ പദ്ധതി നിലവില്‍ വന്നത്.അന്ന് വിവാദങ്ങളെ ഭയന്ന് ഭരണകൂടം പുറകോട്ടു പോയിരുന്നെങ്കില്‍ കേരളത്തിന്റെ ഗതി എന്തായേ!

 

 

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഏതെങ്കിലും കാര്യത്തില്‍ വിമര്‍ശമോ വിവാദങ്ങളോ ഉണ്ടാകുമ്പോള്‍ അസഹിഷ്ണുതയാണോ അതിനോടു കാണിക്കുന്നത്?

 

വിമര്‍ശങ്ങളുണ്ടാകുമ്പോള്‍ അതിലെ നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം. ശരിയല്ലെന്ന് തോന്നുന്നത് തള്ളിക്കളയണം. പൊതുപ്രവര്‍ത്തകര്‍ വിവാദകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ 100 ശതമാനം സത്യസന്ധത പുലര്‍ത്തണം. കാരണം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയരാകേണ്ടവരാണ് നേതാക്കള്‍.സോഷ്യല്‍ അക്കൌണ്ട് ബിലിറ്റികിന് ജനങ്ങളുടെ മുന്നില്‍ നിന്നുകൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് രാഷ്ട്രീയക്കാര്‍. അതുകൊണ്ട് തന്നെ തീരുമാങ്ങളില്‍ തെറ്റുപറ്റാതിരിക്കാന്‍ ശ്രദ്ധിച്ചേ പറ്റൂ. ഇതൊരു ജാധിപത്യ രാജ്യമാണ്. ഇവിടെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. ജനങ്ങലെ ധിക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവര്‍ത്തകും മുന്നോട്ടുപോകാന്‍ സാദ്ധ്യമല്ല. കാര്യങ്ങള്‍ അവരെക്കൂടി ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ടു പോകാന്‍കഴിയൂ.

മാധ്യമങ്ങളെ എങ്ങനെ വിലയിരുത്തുന്നു. മാധ്യമങ്ങളും അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തുന്നവരാണോ?

മാധ്യമങ്ങള്‍ ഇന്ന് വളരെ ഉത്തരവാദിത്തമുള്ള ചുമതലയും ധര്‍മ്മവും നിറവേറ്റുന്നവരാണ്. പ്രശംസീയമായ നിലയിലാണ് അവരുടെ പ്രവര്‍ത്തനം. മാധ്യമങ്ങള്‍ ഇത്രകാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പല കുറ്റകൃത്യങ്ങളും അഴിമതികളും പുറത്തുവരില്ലായിരുന്നു. സംസ്ഥാന താല്‍പ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വലിയപങ്ക് സാമൂഹിക പുനര്‍നിര്‍മ്മാണത്തില്‍ വഹിക്കുന്നുണ്ട്. ? ജാതിമതവര്‍ഗ്ഗീയതയും മതങ്ങള്‍ രാഷ്ട്രീയത്തിലിടപെടുന്നതും കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി കൂടിവരുന്നുണ്ടോ? കേരളം ഒരു മതിരപേക്ഷ സംസ്ഥാനമാണ്. ഇവിടെ എല്ലാജാതിമത വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ സ്ഥാനമുണ്ട്. സമുദായസംഘടങ്ങള്‍ രാഷ്ട്രീയത്തിലിടപെടുന്നതില്‍ തെറ്റില്ല. എന്നാല്‍ എവിടെയൊക്കെ ഇടപെടാം എത്രത്തോളം ഇടപെടാം എന്ന ഒരു ലക്ഷ്മണരേഖ രാഷ്ട്രീയത്തിനും സമുദായസംഘടകള്‍ക്കും ഇടയിലുണ്ട്. ആ ലക്ഷ്മണരേഖ സമുദായസംഘടനകള്‍ ലംഘിക്കാന്‍ പാടില്ല. അതവര്‍ മറന്നുവെങ്കില്‍ ഒരു ലക്ഷ്മണരേഖ വരക്കേണ്ടിയിരിക്കുന്നു. അവരുടെ അഭിപ്രായങ്ങളെ ഞങ്ങള്‍ മാനിക്കാറുണ്ട്. എന്നാല്‍ അഭിപ്രായവും അഭിപ്രായവ്യത്യാസവും അതിരുവിടാന്‍ പാടില്ല. പ്രവര്‍ത്തങ്ങള്‍ പരിധിവിടാന്‍ പാടില്ല.

 

കോണ്‍ഗ്രസ്സില്‍ കുറച്ചുകാലമായിട്ടില്ലാതിരുന്ന പ്രസ്താവനായുദ്ധങ്ങളും ഗ്രൂപ്പുപ്രവര്‍ത്തങ്ങളും കഴിഞ്ഞ കുറച്ചുമാസങ്ങളായി തിരിച്ചുവരികയാണോ?

 

കോണ്‍ഗ്രസ്സില്‍ എല്ലാക്കാലത്തും ഗ്രൂപ്പുകളുണ്ടായിരുന്നു. എങ്കിലും പൊതുപ്രശ്ങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് ഗ്രൂപ്പുകള്‍ എടുക്കുന്നത്. പാര്‍ട്ടിക്കകത്തും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തും അഭിപ്രായ പ്രകടങ്ങള്‍ നടത്താനും അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താനും പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. കോണ്‍ഗ്രസ്സിന്റെ ഒരു ചട്ടക്കൂട് അങ്ങയൊണ്.

 

? വീണ്ടുമൊരു ഓണക്കാലമെത്തുകയാണ്. പ്രസിഡന്റ് ഇത്തവണ ഓണം അമേരിക്കയിലാഘോഷിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു - പ്രവര്‍ത്തകരോടും ജനങ്ങളോടും എന്താണു പറയാറുള്ളത്?

 

മഹാബലിയുടെ കാലത്തുണ്ടായിരുന്നതുപോലെ, സന്തോഷവും സമൃദ്ധിയും നിറഞ്ഞുനില്‍ക്കുന്ന ഒരോണം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. മഹാബലിയുടെ രാജ്യം എന്നത് ഒരു സങ്കല്‍പ്പമോ കഥയോ ആകാം. എങ്കിലും സന്തോഷവും സമാധാവും ഐശ്വര്യവും സമൃദ്ധിയും സമത്വവും സാഹോദര്യവും വിളയാടുന്ന ഒരു രാഷ്ട്രിര്‍മ്മാണത്തിനായി നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം.

    Comments

    Harikumarpv October 14, 2013 09:42

    Valare manoharam...last time I checked he is the KPCC president...alla ini maariyo ? Anyway whether he celebrates onam in USA or Uganda Or. Delhi. Doesn't  matter....might have come here for collecting contribution for next lokasabha election ...arenkilum sponsor cheyyathe, vested interest illathe ivarokke enagne ivideyethum. Ente. Priya suhruthe.....Ramesh chennithalayumalulla. Photos. Facebookilum mattu. Sthalangalilum. Undakkunna kol mayir vakarangal....keralathil. Kashtapettu jevikkunnavarodu paranjaal manassilavo ?


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.