You are Here : Home / അഭിമുഖം

നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല : ഡോ. ബിജു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, April 24, 2014 06:07 hrs EDT

സുരാജ്‌ വെഞ്ഞാറമ്മൂടിന്‌ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ വാങ്ങിെക്കാടുത്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോക്‌ടര്‍ ബിജുവിന്റെ ആദ്യസിനിമയായ ‘സൈറ’ മുതല്‍ തുടര്‍ന്നുള്ള എല്ലാ സിനിമകളും അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ആദ്യചിത്രം തന്നെ കാന്‍ ഫെസ്റ്റിവലിലടക്കം 21 മേളകളിലാണ്‌ പ്രദര്‍ശിപ്പിക്കെപ്പട്ടത്‌. രണ്ടാമത്തെ ചിത്രമായ ‘രാമന്‍’ ഏഴു ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനെത്തി.

തുടര്‍ന്നു വന്ന ചിത്രങ്ങളും ന്യത്യസ്‌തമല്ല. ഇറാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യന്‍ സിനിമകളുടെ മത്സര വിഭാഗത്തിലെ ജൂറിയംഗമായിരുന്നു ബിജുകുമാര്‍ ദാമോദരന്‍ എന്ന ഡോക്‌ടര്‍ ബിജു. ലോകസിനിമ ഇത്രേയറെ അംഗീകരിക്കുന്ന ഒരു സംവിധായകന്‍ ഏതായാലും അത്ര മോശമാകാന്‍ വഴിയില്ല. എന്നിട്ടും മലയാളത്തില്‍ ചിത്രങ്ങെളടുക്കുന്ന ബിജുവിന്‌ മലയാളസിനിമ എന്തു കൊണ്ട്‌ വേണ്ടത്ര അംഗീകാരം കൊടുക്കുന്നില്ല? ഈ മനുഷ്യന്റെ പ്രതിഭ തിരിച്ചറിയാന്‍ എന്തു കൊണ്ട്‌ മലയാളത്തിനാവുന്നില്ല. ഒരു ചെറിയ ശതമാനം മലയാളിയെങ്കിലും ചോദിച്ചേക്കാവുന്ന സാധാരണ ചോദ്യം. ഉത്തരം നല്‍കേണ്ടത്‌ സര്‍ക്കാരും ജൂറിയുമാണ്‌. തന്റെ സിനിമാ സങ്കല്‍പ്പങ്ങളും സിനിമാവ്യവസായം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌, തുടങ്ങി തന്റെ അനുഭവങ്ങളും വീക്ഷണങ്ങളും ഡോക്‌ടര്‍ ബിജു അശ്വേമധത്തിന്റെ വായനക്കാരുമായി പങ്കു വെക്കുന്നു
 


അഞ്ചു സിനിമകളും ഒരുപോലെ തഴഞ്ഞതിനു പിന്നില്‍ വ്യക്തമായ അജണ്ടയെന്ന്‌ ഡോക്‌ടര്‍ ബിജു
      
ഒന്നോ രണ്ടോ ചിത്രങ്ങളാണ്‌ സംസ്ഥാന അവാര്‍ഡ്‌ നിര്‍ണയത്തില്‍ തഴയെപ്പട്ടിരുന്നെതങ്കില്‍ അത്‌ എന്റെ സിനിമയെക്കാള്‍ നല്ല ചിത്രങ്ങള്‍ ജൂറിയുടെ മുന്നിെലത്തിയതു കൊണ്ടാണെന്ന് കരുതാമായിരുന്നു. പക്ഷേ പല തവണയായി എന്റെ അഞ്ചു സിനിമകളും തഴയെപ്പട്ടു. ദേശീയ അവാര്‍ഡ്‌ നേടിയ ചിത്രമുള്‍പ്പെട. ഇത്രയും അന്താരാഷ്‌ട്ര മേളകളിലോക്കെ എന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കെപ്പട്ടു. ഇപ്പോള്‍ ദേശീയ അവാര്‍ഡും ലഭിച്ചു. എന്നിട്ടും അത്‌ തഴയെപ്പടുമ്പോള്‍ള്‍ അതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നു തന്നെ പറേയണ്ടി വരും.

ചിലേപ്പാള്‍ എന്റെ സിനിമകളിലെ പ്രതിപാദ്യവിഷയമായിരിക്കാം അവര്‍ക്കിഷ്‌ടെപ്പടാത്തത്‌. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ഞാന്‍ സിനിമയില്‍ കൊണ്ടു വരുന്നത്‌ ഒരു വിഭാഗത്തിന്‌ ഇഷ്‌ടമായിരിക്കില്ല. അതു തന്നെയായിരിക്കാം അവരത്‌ തഴയാനും കാരണം.നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ വേണ്ടത്ര പേ്രാത്സാഹിപ്പിക്കുന്നില്ല
   
നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ നമുക്ക്‌ കുറവാണ്‌. സമൂഹെത്തയും ജനങ്ങെളയും ബാധിക്കുന്ന സാമൂഹ്യവിപത്തുകള്‍ ചര്‍ച്ച ചെയ്യുന്ന, അതിനെതിരെ പ്രതികരിക്കുന്ന ചിത്രങ്ങളെ അവര്‍ പോലും അംഗീകരിക്കുന്നില്ല. ജനത്തിന്‌ വേണ്ടത്‌ എന്റെ സിനിമകള്‍ പോലുള്ള സിനിമകളല്ല. അത്തരം സിനിമകളെ പേ്രാത്സാഹിപ്പിക്കാന്‍ ഒരു ചെറിയ വിഭാഗം മാത്രമാണ്‌ ഇവിടെയുള്ളത്‌. അവര്‍ മാത്രമാണ്‌ ഇത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്നത്‌. ഭൂരിഭാഗവും അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ പോയി കാണാന്‍ താല്‍പ്പര്യെപ്പടാത്തവരാണ്‌. അത്തരക്കാര്‍ക്കു വേണ്ടി സിനിമെയടുക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ സിനിമകള്‍ ഇങ്ങെനയായിരിക്കും. അത്തരം സിനിമകള്‍ കാണാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതി.


‘ആകാശത്തിന്റെ നിറം’ എന്ന ‘ഒരു നല്ല സിനിമ’ എന്ന ലിസ്റ്റില്‍  മാത്രം പെടുത്താവുന്ന ചിത്രവും ബിജുവിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്‌. അപ്പോഴും സാമൂഹ്യ്രപശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകേളാടാണ്‌ ഡോ.ബിജുവിന്‌ കൂടുതലിഷ്‌ടം

എന്റെ സിനിമകളില്‍ ‘ആകാശത്തിന്റെ നിറം’ പതിവു രീതികളില്‍ നിന്നു മാറി വ്യത്യസ്‌തമായ ഒരു അവതരണമായിരുന്നു. ഇത്തരം സിനിമകള്‍ എനിക്കിഷ്‌ടമാണ്‌. പക്ഷേ എനിക്ക്‌ കൂടുതലിഷ്‌ടം ‘രാമന്‍’ പോലെ, ‘വീട്ടിലേക്കുള്ള വഴി’ പോലെ, ‘പേരറിയാത്തവര്‍’ പോലുള്ള ചിത്രങ്ങളാണ്‌. കാലിക്രപസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമെയടുക്കാനാണ്‌ എനിക്ക്‌ കൂടുതല്‍ താല്‍പ്പര്യം. എങ്കിലും ഇതിനിടക്ക്‌ ‘ആകാശത്തിന്റെ നിറം’ പോലുള്ള ചിത്രങ്ങളും വല്ലപ്പോഴും എടുക്കാനിഷ്‌ടമാണ്‌.


ലോകസിനിമയില്‍ കാണുന്ന പ്രതിരോധത്തിന്റെ വഴി, ചെറുത്തുനില്‍പ്പിന്റെ മാര്‍ഗം മലയാളത്തിലേക്കും വരണം എന്നു തന്നെയാണ്‌ ഈ സംവിധായകെന്റയും അഭിപ്രായം.

ലോകസിനിമയില്‍ ഇപ്പോള്‍ കാണുന്ന പ്രവണത പ്രതിരോധത്തിന്‍റെതാണ്‌. അധികാര ശക്തികേളാട്‌ കലഹിക്കുന്നതിന്റെ, സാമൂഹ്യവിപത്തുകേളാട്‌ പോരടിക്കുന്നതിന്‍റെ, നിലനിലനില്‍പ്പിനായുള്ള പോരാട്ടത്തിന്‍റെ, ചെറുത്തുനില്‍പ്പിന്റെയൊക്കെ കഥകളാണ്‌ ലോകസിനിമ ചര്‍ച്ച ചെയ്യുന്നത്‌. എന്നാല്‍ മലയാളസിനിമയില്‍ ഇപ്പോഴും ആരെയും മുഷിപ്പിക്കാതെ എല്ലാവെരയും സുഖിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ചിത്രങ്ങളാണ്‌ വരുന്നത്‌. ഇവിടെ ആരെയും പിണക്കാതെ എല്ലാവര്‍ക്കും സിനിമെയടുക്കണം. മലയാള സിനിമ ഇനിയും ഒരുപാട്‌ മാറേണ്ടതുണ്ട്‌. പ്രക്ഷകരെ സന്തോഷിപ്പിക്കുക എന്ന ഒരേയൊരു ലൈന്‍ വിട്ട്‌ വല്ലപ്പോഴും പേ്രക്ഷകരായ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍  ഇടെപടല്‍ നടത്തുന്ന ഒരു മാധ്യമം കൂടിയാവണം സിനിമ.


തിരക്കഥാകൃത്തും സംവിധായകനും ഒരാളാകുന്നത്‌ സിനിമക്ക്‌ വളെരേയറെ ഗുണം ചെയ്യും

ലോക്രപശസ്‌തമായ ഏതു സിനിമെയടുത്തു നോക്കിയാലും അതിെന്റെയാക്കെ തിരക്കഥാകൃത്തും സംവിധായകനും ഒരാളായിരിക്കും. ഇവിടെ കഥ വേറെ, തിരക്കഥ വേറെ, സംവിധാനം വേറെ. തിരക്കഥെയഴുതല്‍ വേറെ ആരുെടയോ പണിയാണ്‌. അതിനു വേണ്ടി ഒരു പ്രതേ്യക വിഭാഗമുണ്ട്‌ എന്നൊരെക്കയാണ്‌ പല സംവിധായകരുെടയും ധാരണ. സംവിധായകന്‍ തന്നെ തിരക്കഥാകൃത്ത്‌ ആകുേമ്പാഴാണ്‌ ആ ചിത്രത്തിനും പൂര്‍ണത വരിക. അത്‌ മറ്റൊരാളെ ഏല്‍പ്പിേക്കണ്ടതല്ല. സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ തന്നെ അതിന്റെ തിരക്കഥയുമെഴുതണം. അതാണ്‌ ഒരു നല്ല സിനിമയായി മാറുക.എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കുന്ന പുതിയ ചിത്രം പണിപ്പുരയില്‍

 കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം അഭ്രപാളിയിെലത്തിക്കാനുള്ള ഒരുക്കത്തിലാണ്‌ ഡോക്‌ടര്‍ ബിജു. മാതൃഭൂമി ഫോട്ടാഗ്രാഫര്‍ മധുരാജ്‌ പകര്‍ത്തിയ ചിത്രങ്ങളാണ്‌ കഥാതന്തു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം സമൂഹത്തിനു മുന്നിലെത്തിക്കാന്‍ മധുരാജ്‌ നടത്തിയ ശ്രമങ്ങളാണ്‌ ചിത്രത്തിന്‌ വിഷയമാകുന്നത്‌. ചിത്രത്തില്‍ മധുരാജായി അഭിനയിക്കുന്നത്‌ കുഞ്ചാക്കോ ബോബനാണ്‌.


2013 ലെ ചിത്രങ്ങളില്‍ ‘പേരറിയാത്തവര്‍’ കഴിഞ്ഞാല്‍ കൂടുതലിഷ്‌ടം ‘സി.ആര്‍.നമ്പര്‍ 89’ എന്ന ചിത്രമാണ്‌. ‘കന്യകാടാക്കീസും’ ഡോക്‌ടര്‍ക്ക്‌ ഇഷ്‌ടെപ്പട്ട സിനിമയാണ്‌.

ദേശീയ അവാര്‍ഡ്‌ നേടിയ ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തെ മാറ്റിനിര്‍ത്തിയാല്‍ എനിക്ക്‌ കൂടുതലിഷ്‌ടം സുദേവെന്റയും മനോജിന്‍റെയും ചിത്രങ്ങളാണ്‌. സുദേവെന്റ ‘സി.ആര്‍.നമ്പര്‍ 89’ എന്ന ചിത്രം എനിക്ക്‌ വളെരയധികം ഇഷ്‌ടെപ്പട്ടു. കെ.ആര്‍ മനോജിന്‍റെ ‘കന്യകാടാക്കീസും’ നല്ല ചിത്രമാണ്‌. ‘സ്വപാനം’ ഞാന്‍ കണ്ടിട്ടില്ല. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു ചിത്രങ്ങളും തിയേറ്ററിലെത്തിയിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More