You are Here : Home / അഭിമുഖം

ഇത്തവണ വോട്ടുചെയ്യില്ല സരിത

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, April 03, 2014 07:32 hrs EDT
സരിതയുടെ ആത്മകഥ രണ്ടു മാസത്തിനുള്ളില്‍


ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം സരിത എസ്
നായരെ തട്ടിക്കളിക്കുകയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു യുഡിഎഫിന്‍റെ
വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന തരംഗമായി മാറിയ സരിത ഇത്തവണ
വിവാദങ്ങളില്‍ നിന്നു മാറി തന്റെ രാഷ്ട്രീയ കാഴ്ചപ്പാട്
പങ്കുവയ്ക്കുന്നു- എല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന
മുഖവുരയോടെ.


ജീവിതത്തിലാദ്യമായി ഇത്തവണ താന്‍ വോട്ടു ചെയ്യുന്നില്ലെന്ന് സരിത
അശ്വമേധത്തോടു പറഞ്ഞു. ചെങ്ങന്നൂരാണ് വോട്ടുള്ളത്. വോട്ടര്‍ ലിസ്റ്റില്‍
പേരും ഉണ്ട്.എന്നാല്‍ ഇത്തവണ വോട്ടു ചെയ്യാന്‍ പോകുന്നില്ല.
ജനാധിപത്യത്തോടു എതിര്‍പ്പുള്ളത്‌ കൊണ്ടൊന്നും അല്ല. തനിക്കു നേരെ
ഉയര്‍ന്ന വിവാദങ്ങളില്‍ മനംനൊന്തു താന്‍ വോട്ടെടുപ്പില്‍ന്നു വിട്ടു
നില്‍ക്കുന്നു.വോട്ടു ചെയ്യാന്‍ പോയി NOTTA
ചെയ്തു കൂടെ എന്ന് ആലോചിച്ചതാ. പക്ഷെ അത് ജനാധിപത്യത്തെ താറടിച്ചു
കാണിക്കുന്നതിന് തുല്യമാണ്

തനിക്ക് ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. അത് തന്നെയാണ് തന്റെ
പ്രതീക്ഷയും. ഇന്ത്യയെപ്പോലെ ഇത്രയും വലിയൊരു രാജ്യത്ത് മതേതരത്വം കാത്തു
സൂക്ഷിക്കുന്നതില്‍ നാം അഭിമാനിക്കണം. ഫാസിസ്റ്റ് ശക്തികളെ എന്നും
എതിര്‍ക്കെണ്ടാതാനെന്നും സരിത അശ്വമേധത്തോട് പറഞ്ഞു.

തനിക്ക് രാഷ്ട്രീയമില്ല. പരമ്പരാഗതമായി കൊണ്ഗ്രസുകാരാന് ഞങ്ങള്‍.അമ്മയും
അച്ചനും കൊണ്ഗ്രസുകാരായിരുന്നു. പക്ഷേ ഞാന്‍ വ്യക്തികള്‍ക്കാണ് വോട്ടു
ചെയ്യാറുള്ളത്.

തന്നെ പൊളിറ്റിക്കല്‍ സെലിബ്രിറ്റി ആക്കുന്നതില്‍ എനിക്ക് യോജിപ്പില്ല.
അങ്ങിനെ സ്വയം തോന്നിയിട്ടും ഇല്ല. കേരളത്തിലെ പാര്‍ട്ടികളില്‍ ഇടതും
വലതുമായും തനിക്ക് ബന്ധമുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ തനിക്ക്
പ്രതീക്ഷയുണ്ട്. അഴിമതിയ്ക്കെതിരെ അവര്‍ക്ക് പഠപോരുതാനാകും.എന്റെയും
ലക്‌ഷ്യം അത് തന്നെയാണ്.എന്നാല്‍ കേരളത്തില്‍ അവര്‍ക്ക് വലിയ ചലനം
അടുത്തകാലത്തൊന്നും ഉണ്ടാക്കാമെന്നു തോന്നുന്നില്ല.


വ്യക്തിപരമായ അഭിപ്രായത്തില്‍ ഇടതു ഭരണത്തെക്കാള്‍ നല്ലത് ഐക്യ ജനാധിപത്യ
മുന്നണിയാണ്. ഇത് പറയുമ്പോള്‍ ടീം സോളാറുമായി അതിനെ
കൂട്ടിക്കുഴയ്ക്കരുത്. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാഹാനായ ഒരു
ലീഡര്‍ ആണ്. എത്രയൊക്കെ പ്രതിസന്ധികള്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍
ഉണ്ടായി. എല്ലാത്തിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് തരണം
ചെയ്തു. പ്രതിസന്ധികളില്‍ നിന്നും മുന്നണിയെ കരകയറ്റിയത് അദ്ദേഹമാണ്. അത്
കൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് പത്തില്‍ ഏഴു മാര്‍ക്ക് ഞാന്‍
നല്‍കും. കേന്ദ്രത്തില്‍ മതേതര മുന്നണി അധികാരത്തില്‍ വരുമെന്നാണ്
പ്രതീക്ഷ. മോഡിയെയും രാഹുല്‍ ഗാന്ധിയും താരതമ്യം ചെയ്‌താല്‍  തന്റെ
മാര്‍ക്ക് രാഹുല്‍ ഗാന്ധിക്കാനെനും സരിത പറഞ്ഞു.ഇതെല്ലാം തന്റെ
വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഒരു തരത്തിലും അതിനെ ടീം സോളാറുമായി
കൂട്ടിക്കുഴയ്ക്കരുത്.


ഒരു രാഷ്ട്രീയക്കാരിയാകാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ താന്‍ തിരിച്ചു
വരും. ബിസിനസ് മേഖലയില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹം. ചാരിറ്റി
പ്രവര്‍ത്തനം എന്ന് പറഞ്ഞു നല്ല പിള്ള ചമയാന്‍ താനില്ല. ചാരിറ്റിക്ക്
വേണ്ടി താന്‍ കൊടുത്തതോന്നും പുറത്ത് പറയാന്‍ ഇഷ്ടപ്പെടുന്നില്ല. തന്നെ
ജനങ്ങള്‍ വിശ്വസിക്കുമോ എന്ന ഭയം ഇല്ല. എല്ലാ കാര്യവും ജനങ്ങള്‍ക്ക്‌
മുന്നില്‍ പറഞ്ഞു മനസിലാക്കും. താന്‍ തെറ്റുകാരിയല്ലെന്നു അപ്പോള്‍
ബോധ്യപ്പെടും. അതിനു വേണ്ടി താന്‍ ഒരു ആത്മകഥ എഴുതുന്നുണ്ട്. രണ്ടു
മാസത്തിനുളില്‍ അത് പുറത്തിറങ്ങും. ഒരു പ്രസാധകനെയും ഇത് വരെ
സമീപിച്ചിട്ടില്ല. സ്വന്തമായി ഇറക്കാനാണ് തീരുമാനം. പേര് ഇപ്പോള്‍
വെളിപ്പെടുത്തില്ല . ഇലക്ഷന്‍ കഴിയുന്ന വരെ അത് സസ്പെന്‍സായി ഇരിക്കട്ടെ-
സരിത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More