You are Here : Home / അഭിമുഖം

ക്രിസ്മസ് ഓര്‍മ്മകളില്‍ ആര്‍. ബാലകൃഷ്ണപ്പിള്ള

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, December 23, 2013 06:08 hrs UTC

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ളക്ക് ജനം ചാര്‍ത്തിക്കൊടുത്ത മറ്റൊരു പരിവേഷമുണ്ട്. ഒരു  എന്‍.എസ്.എസ് തോവിന്റെ പരിവേഷം. ഒരു രാഷ്ട്രീയക്കാരായിരിക്കുമ്പോഴും ഇദ്ദേഹത്തെ ഒരു എന്‍.എസ്.എസുകാരന്റെ ലിസ്റ്റിലാണ് നമ്മള്‍ പൊതുവെ കണക്കാക്കാറുള്ളത്. എന്നാല്‍ ഇതിനുമപ്പുറം ചില സമദൂര സമവാക്യങ്ങള്‍ തനിക്കുണ്ടെന്നും ജാതിമതചിന്തകള്‍ക്കതീതായ ഒരു രാഷ്ട്രീയ തോവാണ് താനെന്നും പിള്ളസാര്‍ പറയുന്നു. ക്രിസ്മസിനെക്കുറിച്ചുള്ള തന്റെ ഓര്‍മകളും ഒപ്പം അദ്ദേഹം പങ്കു വെക്കുന്നു.
 ക്രിസ്മസ് ഒരു യാഥാര്‍ത്ഥ്യമാണ്. ചരിത്രപരമായി സത്യസന്ധമായ ഒന്നാണ് ക്രിസ്മസ്. ലോകചരിത്രത്തെ തന്നെ മാറ്റിയെഴുതിയ ഒന്നാണ് ക്രിസ്തുവിന്റെ ജനനം, ലോകചരിത്രത്തിലുണ്ടായ ഇന്നത്തെ മാറ്റങ്ങള്‍ക്കും  ആധ്യാത്മിക, സാമൂഹ്യ, സാമ്പത്തിക രംഗത്തെ വളര്‍ച്ചക്കുമൊക്കെ നിദാമായത് ക്രിസ്തുവിന്റെ ജനനമാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നും ക്രിസ്തുവിന്റെ മഹത്വം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ഹൈന്ദവാണ് ഞാന്‍. ലോകം ആരാധിക്കുന്ന ആ വലിയ ശക്തിയുടെ ജനനമാണ് ക്രിസ്മസ്. ആ ജനനം ചരിത്രം അംഗീകരിച്ച വസ്തുതയാണ്. അത് മനുഷ്യനും സംസ്കാരവും ഉള്ളിടത്തോളം നിലനില്‍ക്കും.  


ഞാന്‍ ഒരു ഗ്രാമപ്രദേശത്തു ജനിച്ച ഒരാളാണ്. ധാരാളം ക്രൈസ്തവ ഭവനങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച ഒരാളാണ്. ഞാന്‍ പഠിച്ചതും ക്രൈസ്തവ മാജ്നേമെന്റ് നടത്തുന്ന സ്കൂളിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ ക്രിസ്മസ് എനിക്കൊരു അത്ഭുതമായിരുന്നു. ചെറുപ്പകാലത്ത് ക്രിസ്മസ് കരോള്‍ ഗാനം പാടി റാന്തല്‍ വിളക്കു തൂക്കി ആളുകള്‍ വീട്ടില്‍ വരുന്നത് കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അന്ന് സമീപത്തുള്ള ക്രിസ്ത്യന്‍ ഭവങ്ങളില്‍ നിന്നും ആഹാരസാധങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. പോയിക്കഴിക്കാറുമുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളും ഒരുപോലെ ഉണ്ടായിരുന്ന അവിടെ അത്ര മാത്രം വലിയൊരു ബന്ധം ഞങ്ങള്‍ അയല്‍വാസികള്‍ തമ്മില്‍ ഉണ്ടായിരുന്നു.


പൊതുജീവിതത്തിലേക്ക് വന്നതിനു ശേഷവും ക്രിസ്മസ് ദിനത്തിലെ ഒരു ദിവസത്തെ ആഹാരം ഏതെങ്കിലും ക്രൈസ്തവ ഭവങ്ങളിലായിരിക്കും. പൊതുജീവിതത്തിലിറങ്ങിയ ശേഷം ക്രിസ്മസ് ആഘോഷങ്ങള്‍ പാര്‍ട്ടിയിലെ ക്രിസ്ത്യാനികളായ നേതാക്കന്‍മാര്‍ക്കൊപ്പമായി. അപ്പോള്‍ ഞാന്‍ എന്റെ നാടിനെ മറന്നതല്ല, മിക്കപ്പോഴും ആ സമയത്ത് മറ്റെവിടെയെങ്കിലും ഏതെങ്കിലും പൊതുവേദികളിലായിരിക്കും. അപ്പോള്‍ പിന്നെ അവിടെ വെച്ച് അവര്‍ക്കൊപ്പം ആഘോഷിക്കും. എങ്കിലും എത്ര തിരക്കുകള്‍ ഉണ്ടായാലും ഞാന്‍ ഒരിക്കലും ഒഴിവാക്കിട്ടില്ലാത്ത ഒരാളുണ്ട്-കെ.സി. എബ്രഹാം മാസ്റര്‍. എന്റെ സുഹൃത്തും സഹപാഠിയുമാണ്. ഒരു സ്കൂള്‍ പ്രധാനാധ്യാപകന്‍ കൂടിയാണ് മാഷ്. ഇതില്ലൊമപ്പുറം എന്റെ കൂടെ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുകയും ചെയ്ത ഒരാളാണ് അദ്ദേഹം. ഈ വര്‍ഷവും ക്രിസ്മസ്നു ഭക്ഷണം കഴിക്കുന്നത്  എന്റെ ഈ സഹപാഠിക്കൊപ്പമാണ്. അദ്ദേഹത്തിന്റ സാന്നിധ്യം എല്ലാ ക്രിസ്മസിനും എനിക്കൊപ്പം ഞാന്‍ ഉറപ്പു വരുത്താറുണ്ട്. അദ്ദേഹത്തിനോടൊന്നിച്ചു മാത്രമേ ഞാന്‍ ക്രിസ്മസ് ഇന്നു വരെ ആഘോഷിച്ചിട്ടുള്ളൂ.  


പ്രായമായതിനു ശേഷം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സ്ഥിരം പ്രാസംഗികനായി പോകാറുണ്ട് ഞാന്‍. അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ആരു വിളിച്ചാലും പോകും. ഞാന്‍ സ്ഥിരമായി വേളാങ്കണ്ണി, മണര്‍കാട്, ഭരണങ്ങാം, എടത്വ തുടങ്ങിയ പള്ളികളില്‍ പോകാറുണ്ട്. പോട്ട കണ്‍വെന്‍ഷിലും മാരാമണ്‍ കണ്‍വെന്‍ഷിലും പ്രസംഗിച്ച ആളാണ് ഞാന്‍. ക്രിസ്തു ജനിച്ചു വളര്‍ന്ന പ്രദേശം സന്ദര്‍ശിച്ചിട്ടുള്ള ഒരാള്‍ കൂടിയാണ് ഞാന്‍.


എന്റെ രാഷ്ട്രീയ ഗുരുനാഥായ പി.ടി ചാക്കോക്കൊപ്പം എന്റെ ഒരുപാട് ക്രിസ്മസ് ദിങ്ങള്‍ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ശേഷം എന്റെ തോവായി മരണം വരെയിരുന്ന കെ.എം ജോര്‍ജിനോപ്പവും ഞാന്‍ ക്രിസ്മസ് ആഘോഷിച്ചിട്ടുണ്ട്. ഈ രംഗത്ത് എനിക്ക് ഏറ്റവും കൂടുതല്‍ തോക്കന്‍മാരും സുഹൃത്തുക്കളുമൊക്കെയുള്ളത് ക്രിസ്ത്യന്‍  സമുദായത്തില്‍ നിന്നാണ്. മറ്റൊരു കാര്യം കൂടി പറയട്ടെ, ഇത്ര മാത്രം വിപുലമായി ക്രിസ്മസ് ആഘോഷിക്കുമ്പോഴും മദ്യം തൊടാത്ത ആളാണ് ഞാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.