You are Here : Home / അഭിമുഖം

വിജയ വീഥിയില്‍ വിദ്യ കിഷോര്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, June 24, 2017 08:28 hrs EDT

ഫാര്‍മസി ഉല്‍പന്ന രംഗത്തെ അതികായകരായ ലോകപ്രശസ്ത സ്ഥാപനമായ ജോണ്‍സണ്‍ & ജോണ്‍സണ്‍ HR വിഭാഗം(US Demand Generation ) തലപ്പത്തേക്ക് മലയാളിയായ  വിദ്യാ കിഷോറിനെ നിയമിച്ചു. ജോൺസൺ ആൻഡ് ജോൺസൺ ഉൾപ്പടെ നിരവധി പ്രമുഖ കമ്പനികളിലെ ബിസിനസ് നേതൃത്വത്തിന്‌ വിജയത്തിന്റെ ഉന്നത ആശയങ്ങൾ ചൊല്ലിക്കൊടുത്തതിന്റെയും പുതിയ ബിസിനസ് മോഡലുകളെ വളർത്തി വലുതാക്കിക്കൊണ്ടു വന്ന വൈദഗ്ധ്യത്തിന്റെയും വലിയ അനുഭവ സമ്പത്തുമായാണ് വിദ്യ യു.എസ് ഡിമാൻഡ് ജനറേഷന്റെ പടി കയറുന്നത്. അവരുടെ വിജയകരമായ പ്രവർത്തന പരിചയവും അനുഭവ സമ്പത്തും പൂർണമായും പ്രയോജനപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് US Demand Generation മേധാവികൾ. R&D യുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുള്ള വിദ്യ ഈ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള വ്യക്തി കൂടിയാണ്. R&D യിൽ പ്രവർത്തിച്ച കാലത്താണ് GOC നേതാക്കളായ ജോഷ് ഗെയിം, പീറ്റർ കെരൻസ് എന്നിവർക്കൊപ്പം വിദ്യക്ക് പ്രവർത്തിക്കാനായത്. അവരുടെ ലീഡർഷിപ്പ് ടീമിനെ അന്താരാഷ്ട്ര മികവിലേക്ക് ഉയർത്തിക്കൊണ്ടു വരാനായതും വിദ്യയുടെ ശ്രമഫലമായാണ്. മനുഷ്യ വിഭവശേഷി മേഖലയിൽ വിദ്യയുടെ കരിയർ ഗ്രാഫ് ആരംഭിക്കുന്നത് 12 വർഷം മുൻപാണ്. 2005 ൽ J&J യിൽ ചേർന്ന വിദ്യ അവിടെ നിന്നും ഹ്യൂമൻ റിസോഴ്സ് ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പ്രോഗ്രാമിൽ ബിരുദം കരസ്ഥമാക്കി.

 

 

 

അതിനു ശേഷം ലോകമെമ്പാടുമുള്ള നിരവധി കമ്പനികളിലായി സേവനമനുഷ്ഠിച്ച വിദ്യാ കിഷോർ J&J Recruiting services, J&J Consumer എന്നിവയിലും പ്രവർത്തിക്കുകയുണ്ടായി. കൺസ്യൂമറിൽ സെയിൽസ് വിഭാഗത്തിന്റെ എച്ച്.ആർ പാർട്ണർ ആയാണ് അവർ സേവനമനുഷ്ഠിച്ചത്. അതിനു ശേഷമാണ് Janssen strategy&innovation ടീമിന്റെ എച്ച്.ആർ വിഭാഗത്തിലെത്തിപ്പെടുന്നത്. അവിടെ നിന്നാണ് അവർ R&D യിൽ എത്തിപ്പെടുന്നതും പിന്നീടുള്ള ഏഴു വർഷക്കാലം അവിടെ ഐ.ടി, ധനകാര്യം തുടങ്ങി നിരവധി മേഖലകളിൽ വ്യത്യസ്തമായ സ്ഥാനങ്ങൾ അലങ്കരിച്ചതും. എച്ച്.ആർ മേഖലയിൽ തന്റെ പ്രവർത്തന മികവ് കൊണ്ടും ജോലിയിലെ കൃത്യത കൊണ്ടും വളരെ വലിയ സ്ഥാനത്തിനുടമയായ വിദ്യാ കിഷോറിന്റെ കഴിവും നേട്ടവുമൊക്കെ ഇനി US Demand Generation നു വേണ്ടിയാണ്. നോർത്ത് അമേരിക്ക റീജിയണൽ ലീഡർഷിപ്പ് ടീമിന്റെ ഭാഗമായാവും ഇവിടെ വിദ്യയുടെ പ്രവർത്തനങ്ങൾ. അമേരിക്കയിലെമ്പാടുമുള്ള ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിസിനസ് പങ്കാളികളുടെ ടീമിനെ നയിക്കുക എന്നതും വിദ്യയുടെ ചുമതലയായിരിക്കും.

 

 

 

ലോക പ്രശസ്ത കണ്‍സള്‍ ട്ടിങ്ങ് സ്ഥാപനമായ ഡിലോയിറ്റിന്റെ ഗ്ളോബല്‍ ഡയറക്ടറായി സേവനമനുഷ്ടിക്കുന്ന ഡോ: കൃഷ്ണകിഷോറിന്റെ പത്നിയാണ്‌ വിദ്യ കിഷോര്‍ .ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ പ്രവര്‍ ത്തനങ്ങള്‍ ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോ കൃഷ്ണകിഷോര്‍ ഇന്ത്യ പ്രസ്സ് ക്ള്ബിന്റെ ന്യുയോര്‍ ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് കൂടിയാണ്‌. ഏക മകള്‍ സം ഗീത കിഷോര്‍ കോളജ് വിദ്യാഭ്യാസത്തിന്‌ തയ്യാറെടുക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More