You are Here : Home / അഭിമുഖം

ലീല മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക്

Text Size  

Story Dated: Wednesday, April 05, 2017 08:51 hrs EDT

ഫൊക്കാനയിലെ മുതിര്‍ ന്ന നേതാവും ന്യുയോര്‍ ക്കില്‍ നിന്നും പൊതു രഗത്തെ ശക്തമായ സ്ത്രീ ശബ്ദവുമായ ലീല മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍ സരിക്കുന്നു ഫൊക്കാന വിമൻസ് ഫോറം ദേശീയ രക്ഷാധികാരിയായി വനിതകളുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ നിരവധി ചാപ്റ്ററുകള്‍ സ്ഥാപിച്ച് വനിതകളുടെ കൂട്ടായ്മക്ക് ശക്തമായ അടിത്തറ പാകി സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. ബ്രസ്റ്റ് കാൻസർ, ഡയബറ്റിക് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള അറിവുകൾ നല്കുകയായിരുന്നു ലക്ഷ്യം. സി പി ആർ ട്രെയിനിംഗ് നടത്തി. വിവിധ സമയങ്ങളിൽ പൂക്കള മത്സരം, പാചക മത്സരം എന്നിവ സംഘടിപ്പിച്ചു. വലിയ പങ്കാളിത്തമാണ് ഇതിനെല്ലാം ലഭിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അവവയവ ദാന രജിസ്റ്റർ ഫൊക്കാനാ വിമൻസ് ഫോറം ഉണ്ടാക്കിയിട്ടുണ്ട്. ഫാ:ഡേവിഡ് ചിറമേൽ നടത്തുന്ന കിഡ്നി ഫെഡറേഷന് ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. ബോൺ മാരോ രജിസ്റ്റർ ഉണ്ടാക്കുക എന്ന വലിയ ഒരു പദ്ധതി വിമൻസ് ഫോറം ആലോചിക്കുന്നു.

 

 

15 വര്ഷമായി ലേബ൪ യൂണിയൻ പ്രവർത്തനം ഉണ്ട്. ഡി സി 37 എന്ന ലേബ൪ യുണിയൻ ന്യൂയോർക്ക്‌ സിറ്റിയിലെ തന്നെ ഏറ്റവും വലിയ യുണിയൻ ആണ്. നിരവധി അംഗങ്ങൾ ഉള്ള യുണിയന്റെ ന്യൂയോർക്ക്‌ സിറ്റി ഉൾപ്പെടുന്ന ഡി സി 37 ന്റെ റെക്കോർഡിംഗ് സെക്രട്ടറി ആയി 15 വർഷമായി പ്രവർത്തിക്കുന്നു. 3 വർഷത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പു നടത്തുക സൈന്റിസ്റ്റ്, എനജിനീയറന്മാർ തുടങ്ങിയവരാണ് അംഗങ്ങൾ. തെരഞ്ഞെടുപ്പു പ്രോസസസ് തന്നെ ഒരു വര്ഷത്തോളം നീണ്ടു നിൽക്കും. ഒരു മലയാളി അത്തരം ഒരു പദവിയിൽ എത്തുക ചെറിയ കാര്യമല്ല. പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നതാണ് ലീലാ മാരെട്ടിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ഫൊക്കാനയിൽ ലീലാ മാരേട്ടിന്റെ വാക്കുകൾക്കു ആളുകൾ കാതോർക്കും. പദവികൾ ഏറ്റെടുത്തു വെറുതെ ഇരിക്കലല്ല സംഘടനാ പ്രവർത്തനം എന്ന് തൻറെ പ്രവർത്തനത്തിലൂടെ അമേരിക്കൻ മലയാളികൾക്ക് കാട്ടി കൊടുത്ത ലീലാ മാരേട്ട് സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ അത്ര തൃപ്തയല്ലെങ്കിലും അതെല്ലാം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഈ വിശ്വാസം അവർക്ക് ലഭിച്ചത് രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് വന്നതുകൊണ്ടാണ്.

 

 

 

ആലപ്പുഴ സെന്റ്‌ ജൊസഫ് കോളിജിൽ ഡിഗ്രി പഠനം. പി ജി, എസ് ബി കോളേജിൽ, ആലപ്പുഴ സെന്റ്‌ ജൊസഫ് കോളജിൽ തന്നെ അധ്യാപിക ആയി. 1981ൽ അമേരിക്കയിൽ വന്നു. 1988 മുതൽ പൊതു പ്രവർത്തനം തുടങ്ങി. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോര്ക്കിന്റെ പ്രസിഡന്റ്റ്. അതിന്റെ പല ഭാരവാഹിത്വങ്ങൾ വഹിച്ചു. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്റ്, ചെയർമാൻ, യുണിയൻ റെക്കോർഡിംഗ് സെക്രട്ടറി , സൌത്ത് ഏഷ്യൻ ഹെരിറ്റെജിന്റെ വൈസ് പ്രസിഡന്റ്റ്, ഡെമോക്രാറ്റിക് പാർട്ടിയുടെ മെമ്പർ തുടങ്ങിയ നിലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം കുടുംബം ഒപ്പം നിക്കുന്നു.

 

ഭർത്താവ് രാജാൻ മാരേട്ട് ട്രാൻസിറ്റിൽ (New York City Transit Authority) ആയിരുന്നു റിട്ടയർ ആയി. രണ്ടു മക്കൾ, ഒരു മകനും, മകളും. മകൻ ഫിനാൻസ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്റ് ആയി ജോലി ചെയുന്നു. മകൾ ഡോക്ടർ. നല്ലൊരു കുടുംബിനി കൂടി ആയ ലീല മാരേട്ട് ന്യൂയോർക്ക്‌ സിറ്റി പരിസ്ഥിതി വിഭാഗത്തിൽ (Department of Environmental Protection) മുപ്പതു വര്ഷമായി സൈന്റിസ്റ്റ് (scientist) ആയി ജോലി ചെയ്യുന്നു. വാക്കും പ്രവർത്തിയും ഒരു പോലെ കൊണ്ട് പോകുന്നതാണ് ഒരു യഥാർത്ഥ നേതാവിൻറെ ലക്ഷണം എന്നത് ലീലാ മാരെട്ടിന്റെ പ്രവർത്തന ശൈലികൊണ്ട് മനസിലാക്കുവാൻ സാധിക്കും. പദവികൾ കിട്ടുമ്പോൾ അതിനോട് നീതി പുലർത്തുക, എങ്കിൽ മാത്രമേ വളരുവാൻ സാധിക്കുകയുള്ളൂ. ഫൊക്കാനയുടെ തുടക്കം മുതൽ പ്രവര്ത്തിച്ചു പടിപടിയായി വളർന്നുവന്ന ലീലാ മാരേട്ട് ഫൊക്കാനയുടെ എടുത്തു പറയാവുന്ന ഒരു സമ്പത്ത് കൂടിയാണ്. ഇത് നേതൃത്വത്തിലുള്ളവർ പോലും നിഷേധിക്കില്ല എന്നതാണ് സത്യം.

  Comments

  Mathews Babu April 05, 2017 06:43
  GOVERNMENT EMPLOYEE AND UNION LEADER RESIGN THE POSTS AND RUN FOR FOKANA,,

  Mathai Keenalil April 05, 2017 06:42
  All the best.

  Shobi Omax · April 05, 2017 06:41
  Winner takes it all Best wishes leela maret mam

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More