You are Here : Home / അഭിമുഖം

പുതു തലമുറ ഒരു പടി മുന്നില്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, March 07, 2017 10:32 hrs UTC

ഫോമയെന്ന സംഘടന പുതിയ ആശയങ്ങളുമായി മുന്നോട്ടു വന്നപ്പോൾ ആ മുന്നേറ്റത്തിന്‌ കൂടുതൽ നിറം പകരുവാൻ സത്രീകളുടെ കൂട്ടായ്മകളിലും ചർച്ചകൾ സജീവമായി. അത്തരം ചർച്ചകൾക്ക് കരുത്തു പകർന്നു കൊണ്ടു ഫോമാ ലാസ് വേഗാസ് കൺവൻഷനിൽ ഗ്രേസ് ഊരാളിയുടെ നേതൃത്വത്തിൽ ഫോമയിലെ വനിതകൾ സംഘടിച്ചപ്പോൾ അമേരിക്കയിൽ സ്ത്രീ ശക്തിയുടെ പുതിയ യുഗം പിറക്കുകയുണ്ടായി. ആ ശക്തിയുടെ ലാളിത്യത്തിൽ നിന്നും അവേശം കൊണ്ടു, കൂടുതൽ വനിതകളുടെ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ട് ലോണ എബ്രഹാമിന്റെ നേതൃത്വത്തിൽ കാർണിവൽ ക്രൂസിൽ സമ്മേളിച്ചപ്പോൾ ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധനായ ഡോ: എം. വി. പിള്ള തന്റെ സാന്നിധ്യം കൊണ്ട് വുമൺസ് ഫോറത്തിനെ ജനകീയമാക്കി. അമേരിക്കയിലെ മലയാളി കുടുബംങ്ങൾക്ക് അറിവ് പകരുന്ന വിവിധ സെമിനാറുകൾക്ക് നേതൃത്വം നൽകി കൊണ്ട് കുസുമം ടൈറ്റസ് വുമൺസ് ഫോറത്തിന് പുതിയ ദിശാബോധം നൽകി. ന്യൂയോർക്കിലും, ഡെലവെയറിലും, പിന്നീട് ഫിലാഡൽഫിയയിലും നടത്തിയ വിവിധ സെമിനാറുകൾ അമേരിക്കയിലെ വനിത കൂട്ടായ്മകൾക്കിടയിൽ പുതിയ ചരിത്രമെഴുതി.

 

പ്രശസ്ത സിനിമ താരം മമത മോഹൻദാസിന്റെ നേതൃത്വത്തിൽ ഫോമാ വുമൺസ് ഫോറം സംഘടിപ്പിച്ച മിസ്‌ ഫോമാ, പ്രൊഫഷണലിസത്തിന്റെ മികവുകൊണ്ട് ഇന്നും തിളങ്ങി നിൽക്കുന്ന ഫോമ പ്രോഗ്രാമുകളില്‍ ഒന്നാണ്‌.ഇപ്പോള്‍ പുതിയ കുട്ടികള്‍ സംഘടനയില്‍ വരുന്നുണ്ട്.പ്രായമായവര്‍ തന്നെ നേതൃനിരയില്‍ നിന്നാല്‍ ശരിയാവില്ല. പുതിയ തലമുറ ഉയര്‍ന്നുവരണം. അവര്‍ സംഘടനയെ നയിക്കണം. അവര്‍ക്ക് അനുഭവപരിചയം അധികം ഉണ്ടാകില്ല. അതു പകര്‍ന്നുകൊടുക്കേണ്ടത് മുതിര്‍ന്നവരാണ്. ഇവിടെ ജനിച്ചു വളര്‍ന്നവര്‍ നയിക്കുന്ന സംഘടനയുണ്ടാകണം. മൂന്നു മാസത്തിനകം എല്ലാ റീജിയണുകളിലും പ്രതിനിധികളെ എടുക്കും. നൂറുപേര്‍ ഉള്‍പ്പെട്ട ഒരു സംഘടനയായി വുമണ്‍സ് ഫോറം വളര്‍ന്നുവരണമെന്നാണ് സ്വപ്‌നം. യൂത്ത് വിങ്ങും വുമണ്‍സ് ഫോറവും ഒരുമിച്ചു നീങ്ങണം. എന്നാല്‍ അതൊരു ഫാമിലി കണ്‍വന്‍ഷനായി മാറും. സ്ത്രീകള്‍ക്കുവേണ്ടി മാത്രമല്ല വുമണ്‍സ് ഫോറം പരിപാടികള്‍ നടത്തുന്നത്. എല്ലാവര്‍ക്കും വേണ്ടിയാണ് ഇപ്പോള്‍ പരിപാടികള്‍ നടത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രമായി ഒരു പരിപാടി ഞങ്ങള്‍ അധികം വൈകാതെ സംഘടിപ്പിക്കുന്നുണ്ട്.

 

 

മാര്‍ച്ച് എട്ടാം തീയതിയാണ് ലോകമൊട്ടാകെ 2017 ലെ അന്താരാഷ്ട്രവനിതാദിനം കൊണ്ടാടുന്നത്. രാഷ്ട്രീയ, സാമൂഹ്യ കലാസാംസ്‌കാരികമേഖലകളില്‍ സ്ത്രീകളില്‍ വരച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴില്‍രംഗത്തും സമൂഹത്തിലും സ്ത്രീപുരുഷസമത്വം കൈവരിക്കുന്നതിന് വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം. 1908 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപ്രധാനമായ വിമന്‍സ് റാലി, വനിതാദിനം എന്ന ആശയത്തിന് മുന്നോടിയായി. തുടര്‍ന്ന് 1911 ലാണ് വിവിധ രാജ്യങ്ങളിലായി ഇന്റര്‍നാഷ്ണല്‍ വിമന്‍സ്‌ഡേയ്ക്ക് തുടക്കം കുറിച്ചത്. ഒരു നൂറ്റാണ്ട് തികഞ്ഞപ്പോള്‍ 2011 മാര്‍ച്ച് മാസം വിമന്‍സ് ഹിസ്റ്ററി മാസം ആയി ആചരിച്ചു. ‘Be Bold for Change’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്രവനിതാദിനത്തിന്റെ ആശയം. ഈ വിഷയത്തെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള വനിതകള്‍ ഒത്തുചേരുമ്പോള്‍ ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി റീജിയണുകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷങ്ങള്‍ മാര്‍ച്ച് 11 ശനിയാഴ്ച വൈകുന്നേരം റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വച്ച് നടത്തുന്നു.

 

 

മാര്‍ച്ച് 11 ശനിയാഴ്ച വൈകുന്നേരം 5.30ന് ഓറഞ്ച് ബര്‍ഗിലുള്ള സിതാര്‍ പാലസില്‍ നടത്തുന്ന സമ്മേളനത്തില്‍ വിവിധതുറകളില്‍ മികവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭവനിതകള്‍ പ്രഭാഷണം നടത്തും. പ്രശസ്തനര്‍ത്തകിയും, കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് സാരഥിയുമായ ഗുരു ബീനാ മേനോന്‍, കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റും, വാഗ്മിയുമായ ഡോ.നിഷാ പിള്ള, മെറ്റ് ലൈഫ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ലീനാ ജോണ്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലോണാ ഏബ്രഹാം, ‘അക്കരക്കാഴ്ചകള്‍’ എന്ന സീരിയലിലൂടെ ലോകമലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സജിനി സക്കറിയ, പ്രോജക്ട് മാനേജറും ജേര്‍ണലിസ്റ്റുമായ രേഷ്മാ അരുണ്‍ എന്നിവരാണ് ഈ പരിപാടിയിലെ മുഖ്യപ്രഭാഷകര്‍. ഈ സംരംഭത്തില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഫിലാഡല്‍ഫിയ ഏറിയായിലുള്ള എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.