You are Here : Home / അഭിമുഖം

ഹ്രസ്വചിത്രങ്ങളുടെ ലാലേട്ടന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, February 21, 2017 04:55 hrs EST

അമേരിക്കയിലെ ലലേട്ടന്‍ എന്നൊക്കെ സിനുവിനെ നോക്കി ആളുകള്‍ പറയുമെങ്കിലും സിനു അതൊന്നും വകവച്ചു കൊടുത്തിട്ടില്ല. ലാലേട്ടനോട് കടുത്ത ആരാധനയൊക്കെയുണ്ടെങ്കിലും അഭിനയത്തിന്റെ കുലപതിയെ തന്നോടുപമിക്കുന്നതില്‍ സിനുവിനു താല്‍പര്യവും ഇല്ല. എന്നാല്‍ ലോലേട്ടന്റെ പോലെ മുഴുവന്‍ സമയ അഭിനേതാകുന്നതില്‍ ഏറെ ഇഷ്ടം കണ്ടെത്തുന്ന സിനു പോള്‍ സ്റ്റീഫന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനാണ്.  മംഗലശ്ശേരി നീലകണ്ഠനെ ഒരുപാട് ഇഷ്ടമാണെന്നു സിനു പറയുന്നു. ആ രൂപത്തിന്റെ സ്വാധീനമൊക്കെയുണ്ട് ജീവിതത്തില്‍. അതായിരിക്കാം ആളുകള്‍ പറയാന്‍ കാരണം. 

 

പോക്കില്‍നിന്ന് പോക്കിലേക്ക്

 

മഴവില്‍ എഫ്എമ്മിലെ നിഷാന്ത് നായരാണ് ആദ്യമായി അഭിനയരംഗത്തേക്കു സിനുവിനെ കൈപിടിക്കുന്നത്.  മുന്‍ പരിചയമൊന്നും ഇല്ലായിരുന്നു ഞങ്ങള്‍ തമ്മില്‍. അങ്ങിനെയാണ് ആദ്യത്തെ സിനിമാ അഭിനയം. പോക്ക് എന്ന ഹ്രസ്വ ചിത്രം ഏറെ മികച്ച നിലവാരം പുലര്‍ത്തി എന്നു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിഷാന്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ ഒരു ഹ്രസ്വചിത്രം ചെയ്യുകയെന്നത്് എളുപ്പമുള്ള കാര്യമല്ല.ഒര്‍ഫ്സ് ജോണ്‍ ജോജോ കൊട്ടാരക്കര,നല്ല പിന്തുണയാണ് നല്‍കിയത് . പുറകോട്ടു നോക്കുമ്പോള്‍ കുറച്ചുകൂടെ നന്നാക്കാം എന്നു തോന്നിയിട്ടുണ്ട്.  കുടുംബം തന്നെ കരുത്ത് കുടുംബം സന്തോത്തോടെയാണ് സ്വീകരിച്ചത്. ഭാര്യ സ്മിത, അച്ഛന്‍, അമ്മ, എന്നിവരുടെ അനുഗ്രഹങ്ങളും ഉണ്ടായിരുന്നു. 

 

മെച്ചപ്പെട്ട ജീവിത സൗകര്യത്തിനു വേണ്ടിയാണ് എല്ലാവരേയും പോലെ സിനുവും അമേരിക്കയ്ക്കു ഫൈ്‌ളറ്റ് കയറിയത്. പിന്നെ നാട്ടില്‍ പോകുമ്പോഴെല്ലാം അവിടെ വികസനത്തിന്റെ പടികയറുന്ന കാഴ്ചയാണ് കാണുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മണ്ണിന്റെ മണമുള്ള നാട്ടിലെത്തണം. അതൊരാഗ്രഹമാണ്.  അല്‍പം തടിയുള്ളതുകൊണ്ട് ഇപ്പോഴത്തെ തന്റെ ശരീരം സിനിമയ്ക്ക് പറ്റിയതല്ലെന്ന ആത്മവിശ്വാസക്കുറവുണ്ട് സിനുവിന്. നല്ല കഥ കിട്ടിയാല്‍ മാത്രമേ ഇനി ഹ്രസ്വചിത്രത്തിലേക്കൊള്ളു എന്നു സിനു പറയുന്നു. ഹ്രസ്വചിത്രങ്ങള്‍ക്ക് ഒരു ലാഭം കൂടിയുണ്ടായാലെ സിനിമാ വ്യവസായം അമേരിക്കയില്‍ നിലനില്‍ക്കൂ. എങ്കിലും അമേരിക്കന്‍ മലയാളികളുടെ പിന്തുണ വീണ്ടും സിനിമാ ലോകത്തേക്ക് സിനുവിനെ എത്തിക്കും എന്നതു തീര്‍ച്ചയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More