You are Here : Home / അഭിമുഖം

കാലം തംബുരുമീട്ടിയ ഒരേ സ്വരം; മുപ്പതു വര്‍ഷത്തെ മഹാഭാഗ്യം

Text Size  

Story Dated: Wednesday, September 04, 2013 06:14 hrs UTC

മലയാളം തംബുരുമീട്ടി പാടിയ സ്വരങ്ങള്‍ക്ക് മുപ്പതു വര്‍ഷത്തെ ചെറുപ്പം. മലയാളികളുടെ പ്രിയ ഗായകരായ എംജി ശ്രീകുമാറും കെഎസ് ചിത്രയും ഒരേ സ്വരത്തില്‍ മധുരഗാനങ്ങളുടെ മുപ്പതു വര്ഷം പാടിആസ്വദിച്ചു.ഒപ്പം സംഗീതത്തെ സ്നേഹിക്കുന്ന മലയാള സമൂഹവും.ഭാവഗായകരായ യേശുദാസിനോടും  എസ് ജാനകിയോടുമെല്ലാം മലയാളിക്ക്‌ വലിയ ബഹുമാനമായിരുന്നു.അവരുടെ പാട്ടുകള്‍ കേട്ട് നെഞ്ചോടുചേര്‍ത്തു.എന്നാല്‍ ചിത്രയും എംജിയും മലയാളത്തിന്റെ വാല്‍സല്യ നിധികളായിരുന്നു.ഇവര്‍ പാടിയ താരാട്ടുപാട്ടുകള്‍ കേട്ടുറങ്ങിയ പലരും അവരുടെ മക്കളെ കേള്‍പ്പിക്കുന്നതും ഉറക്കുന്നതും ഇതേ സ്വരം തന്നെ. മുപ്പതു വര്‍ഷത്തെ വലിയ അടുപ്പം മലയാളി എന്നും ചിത്രയോടും എം.ജിയോടും കാണിച്ചിട്ടുണ്ട്.സ്വരം പിന്നിട്ട മുപ്പതു വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ എം.ജിയും ചിത്രയും തിരഞ്ഞെടുത്തതാകട്ടെ അവര്‍ക്ക് പ്രിയപ്പെട്ട അമേരിക്കന്‍ മലയാളികളുടെ കൂടെയും. ഒരേസ്വരത്തില്‍ മലയാള സംഗീത ലോകത്ത്‌ മുപ്പതു വര്ഷം പിന്നിട്ട പ്രിയ ഗായകരായ എംജി ശ്രീകുമാറും ചിത്രയും കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലെ പതിനഞ്ച് സ്റ്റേജുകളില്‍ പാടി അരങ്ങുണര്‍ത്തുകയാണ്. പരിപാടിയെപറ്റിയും അമേരിക്കന്‍ മലയാളികളുടെ സ്നേഹത്തെയും പറ്റിയും എംജി ശ്രീകുമാര്‍ അശ്വമേധത്തോടു മനസ് തുറക്കുന്നു

 

 

 

 

 

കുട്ടിക്കാലം മുതലേ പരിചയമുള്ള ഞാനും ചിത്രയും ആയിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട്.ഒരു പാടു വേദികളിലും ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.എന്നാല്‍ അതൊക്കെ ഒന്നൊ രണ്ടൊ പാട്ടുകളില്‍ ഒതുങ്ങുന്ന താരനിശകള്‍ മാത്രമായിരുന്നു .അപ്പോഴാണ്‌ മുപ്പതാം വര്‍ഷത്തെ ആഘോഷം മൂന്നു മണിക്കൂര്‍ നീളുന്ന ഒരു ഷോയായിരിക്കണമെന്ന നിലയില്‍ ചിന്തിച്ച് തുടങ്ങിയത്.ഇത്തരമൊരു പദ്ധതിയെ പറ്റിയറിഞ്ഞ അമേരിക്കന്‍ മലയാളികള്‍ ക്ക് സുപരിചതനായ ഡോ.ഫ്രീമു വര്‍ ഗ്ഗീസ് ഞങ്ങളുടെ ചര് ചചകളില്‍ ചേരുകയും അദേഹത്തിന്റെ ഫ്രീഡിയ എന്റര്‍ടെയിന്‍മെന്‍റ് ഇതിനായി തികച്ചും വ്യത്യസ്തമായി ഒരു ഷോ പ്ലാന്‍ ചെയ്യുകയും ചെയ്തു. ഒരു ഷോ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന സ്പോണ്സര്‍മാര്‍ ഗാനമേളയോടൊപ്പം കോമഡിഷോയും ഡാന്‍സ്‌ പ്രോഗാമും ഉണ്ടെങ്കിലെ സാധാരണ രീതിയില്‍ സമ്മതിക്കു.എന്നാല്‍ ഡോ.ഫ്രീമു അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഷോ ഏറ്റെടുക്കുകയും മികവാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള താത്പര്യം കാണിക്കുകയും ചെയ്തു. ഗാനമേളകള്‍ ക്ക് മൂന്നോ നാലോ ഓര്‍ക്കസ്ട്ര അമേരിക്കയില്‍നിന്ന് തന്നെ കണ്ടെത്തി ഷോ നടത്തുകയാണ് സാധാരണ പതിവ്‌.എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഐഡിയ സ്റ്റാര്‍ സിംഗറിലെ മുഴുവന്‍ ഓര്‍ക്കസ്ട്രയും കൊണ്ടു വന്ന ഡോ.ഫ്രീമു ഷോ നടത്താനുള്ള ചങ്കൂറ്റം കാണിച്ചു മാതൃകയായി.മുപ്പതു വര്‍ഷമായി ഒരേ സ്വരത്തില്‍ പാടാന്‍ കഴിയുക എന്നത് ദൈവം തന്ന അനുഗ്രഹമാണ്. അമേരിക്കന്‍ മലയാളികളുടെ പിന്തുണ മഹത്തരമാണ്. സംഗീതത്തെ അളവറ്റു സ്നേഹിക്കുന്നവരാണ് അവര്‍. എല്ലാ സ്റ്റേജ് ഷോകളുടെയും നിറഞ്ഞു കവിഞ്ഞ സദസ്സ് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. അമേരിക്കന്‍ മലയാളി മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇതിനു കാരണം. ശുദ്ധ സംഗീതത്തെ ഇഷ്ടപ്പെടാന്‍ അമേരിക്കയിലെ മലയാളികള്‍ക്ക് കഴിഞ്ഞു. കോമഡി ഷോകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ കഴിയാത്ത ഇക്കാലത്ത് ശുദ്ധ സംഗീതത്തിലെക്ക് മലയാളികള്‍ ഒഴുകിയെത്തുന്നു എന്നതാണ് എനിക്ക് മുന്‍പിലെ ആസ്വാദക കൂട്ടം കാണിക്കുന്നത്. ശുദ്ധ സംഗീതത്തിനു ലോകത്തെല്ലായിടത്തും മാര്‍ക്കറ്റുണ്ടെന്നു തെളിയിക്കുന്നതാണ് അമേരിക്കയിലെ വലിയ വിജയം. വരുംകാലങ്ങളില്‍ ശുദ്ധസംഗീതത്തിനു കൂടുതല്‍ ആസ്വാദകര്‍ ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. അമേരിക്കയിലെ പരിപാടിയുടെ അവസാനത്തെ രണ്ടു ഷോകള്‍ ന്യുയോര്‍ക്കിലെ കൊള്‍ഡന്‍ സെന്ററിലും ന്യൂജെഴ്സിയിലും ആണ്.ഈ രണ്ടു പരിപാടികളിലും എന്നോടൊപ്പം സംഗീതം ആസ്വദിക്കാന്‍ ഏവരെയും ക്ഷണിക്കുന്നു.മുന്നോട്ടും നമുക്ക് ഒരുമിച്ചു മുന്നേറാം ഒരേ സ്വരത്തില്‍.

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.