You are Here : Home / അഭിമുഖം

ആര്‍ക്കും കയറിച്ചെല്ലാവുന്നതായി മാറരുത് ബാന്‍ഡുകള്‍: രഞ്ജിനി ജോസ്

Text Size  

Geethu Thambi

Aswamedham News Team

Story Dated: Wednesday, November 12, 2014 03:16 hrs ESTഞങ്ങളുടെ സംഗീതവേദിയാണ് രുദ്ര റെക്കോര്‍ഡ്‌സ് എന്ന റെക്കോര്‍ഡ് ലേബല്‍. രുദ്ര റെക്കോര്‍ഡ്‌സ് എന്ന പേരില്‍ ഒരു റെക്കോര്‍ഡിംഗ് പ്ലാറ്റ്‌ഫോം ആണത്. എന്റെ ഭര്‍ത്താവും ഞാനും കൂടിയാണ് അത് ആരംഭിച്ചിരിക്കുന്നത്. അതിലെ കലാകാരന്‍മാര്‍ എന്നു പറയുന്നത് ഞാന്‍, എന്റെ ഭര്‍ത്താവ് രാം നായര്‍, പിന്നെ സന്തോഷ് ചന്ദ്രന്‍ എന്ന ഗിറ്റാറിസ്റ്റ്. അങ്ങനെ ഞങ്ങള്‍ മൂന്നു പേരാണ്. രുദ്ര റെക്കോര്‍ഡ്‌സിന്റെ പ്ലാറ്റ്‌ഫോമില്‍ നിലവില്‍ ഓണം റോക്ക്‌സ് എന്ന ഒരു പാട്ട് ചെയ്തു കഴിഞ്ഞു.
ഞാന്‍ കമ്പോസ് ചെയ്ത് സന്തോഷ് ചേട്ടന്‍ പ്രോഗ്രാം ചെയ്തു രുദ്ര റെക്കോഡ്‌സിന്റെ ലേബലില്‍ റിലീസ് ചെയ്ത പാട്ടാണ് ഓണം റോക്ക്‌സ്. ഷിബു ചക്രവര്‍ത്തിയാണ് ഗാനരചന.
ഞങ്ങള്‍ക്ക് കുറെ കഴിവുള്ള കലാകാരന്‍മാരുണ്ട്. ആദ്യം ചെയ്ത ഗാനത്തില്‍ തന്നെ വിവേകാനന്ദ് എന്ന വയലിനിസ്റ്റ് കം സിംഗറെ കൊണ്ടുവരുവാന്‍ കഴിഞ്ഞു.
രുദ്ര റെക്കോര്‍ഡ്‌സിനെ ഭാവിയില്‍ ഒരു മ്യൂസിക് ബാന്‍ഡായി കൊണ്ടുവരണം എന്നാണാഗ്രഹം. അതിനുള്ള ആലോചനയും തുടങ്ങിക്കഴിഞ്ഞു. അങ്ങനെ വന്നാല്‍ സന്തോഷ്‌ചേട്ടന്‍ ഗിറ്റാറിസ്റ്റ്, ഞാന്‍ പാട്ടുകാരി, ഒരു ബേസ് ഗിറ്റാറിസ്റ്റ്, ഒരു ഡ്രമ്മര്‍, പിന്നെ ഒരു വയലിനിസ്റ്റും. ഇത്രയും പേരെ ഉള്‍ക്കൊള്ളിച്ചു ചെയ്യണമെന്നാണ് ആഗ്രഹം.
സ്വന്തം പാട്ടുകളും സ്വന്തമല്ലാത്ത നിലവിലുള്ള പാട്ടുകളും ഒക്കെക്കൂടി മിക്‌സ് ചെയ്ത് തുടര്‍ച്ചയായി ഷോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കുറെ ഐഡിയയുണ്ട്.

കുറേ കലാകാരന്‍മാരുമുണ്ട്. കുറെ വര്‍ക്കുകള്‍ പണിപ്പുരയിലുമാണ്. അധികം വൈകാതെ ഓരോന്നായി നടത്തും. അത് റിലീസായിക്കഴിഞ്ഞ ശേഷമേ പറയാനാകൂ. ഇപ്പോള്‍ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന വര്‍ക്കുകള്‍ എല്ലാം പുതിയ പാട്ടുകള്‍ വെച്ചാണ്. ഇതു കൂടാതെ പഴയ പാട്ടുകളെ കമ്പോസ് ചെയ്ത് ചിട്ടപ്പെടുത്തി വേറൊരു രീതിയില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. പക്ഷേ ഞങ്ങള്‍ മൂന്നുപേരും ഞങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് തിരക്കുള്ള ആളുകളായതിനാല്‍ ഇതുവരെ അത് തുടങ്ങാനായിട്ടില്ല. നീണ്ടു നീണ്ടു പോവുകയാണ്. എങ്കിലും അധികം താമസിയാതെ രുദ്ര റെക്കോര്‍ഡ്‌സിന്റെ പേരിലുള്ള മ്യൂസിക് ബാന്‍ഡ് നിലവില്‍ വരും.
    ബാന്‍ഡ് സംസ്‌കാരം കേരളത്തില്‍ വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. തമിഴിലും ഹിന്ദിയിലുമൊക്കെ ഒരുപാട് ബാന്‍ഡ്‌സ് മുമ്പ് ഉണ്ടായിരുന്നു. അപ്പോഴൊക്കെ കേരളത്തില്‍ ബാന്‍ഡുകള്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ ആ കള്‍ച്ചര്‍ ഇവിടെയും സജീവമായി. ഇപ്പോള്‍ ബാന്‍ഡ്‌സ് ഇവിടെ വലിയ ഫാഷനായി മാറിയിരിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍ അതിനെക്കുറിച്ച് റിയാലിറ്റി ഷോ വരെ തുടങ്ങിക്കഴിഞ്ഞു.
ബാന്‍ഡ്‌സ് നല്ലതാണ്. കാരണം എല്ലാവര്‍ക്കുമിപ്പോള്‍ സിനിമയില്‍ പാടാന്‍ കഴിഞ്ഞെന്നോ മ്യൂസിക് ഡയറക്ടറാകാന്‍ കഴിഞ്ഞെന്നോ  വരില്ല.
അങ്ങനെയുള്ളവര്‍ ബാന്‍ഡുകള്‍ രൂപീകരിച്ച് അവരുടേതായ രീതിയില്‍ പെര്‍ഫോം ചെയ്യുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും അവരുടേതായ രീതിയില്‍ അവരുടെ സ്വന്തം പ്ലാറ്റ്‌ഫോമില്‍ വര്‍ക്ക് ചെയ്യാനാകും. അത് ഒരേസമയം ഗുണവും ദോഷവുമാണ്. കാരണം ചെയ്യുന്ന പാട്ടുകള്‍ എല്ലാം നന്നായിക്കൊള്ളണമെന്നില്ല. ആര്‍ക്കും കയറിച്ചെയ്യാവുന്ന ഒന്നായി മാറും ബാന്‍ഡുകള്‍. അങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹമുണ്ട്. എന്തു തന്നെയായാലും നല്ല പാട്ടുകള്‍ ചെയ്യുന്നവര്‍ക്ക് എന്നും അവസരമുണ്ടാകും. അത് ഏതു പ്ലാറ്റ്‌ഫോമിലായാലും. അതാണ് മ്യൂസിക് ബാന്‍ഡുകളുടെ ഏറ്റവും വലിയ നേട്ടവും
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More