You are Here : Home / അഭിമുഖം

മദ്യപിച്ച് മദ്യപിച്ച് ഞാന്‍ വീടുവിറ്റു: ജി.എസ്.പ്രദീപ്

Text Size  

Story Dated: Sunday, August 31, 2014 05:22 hrs EDT

മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജി.എസ്.പ്രദീപ് സംസാരിക്കുന്നു.

മദ്യം നിരോധിക്കേണ്ടതു തന്നെ
കൈരളിയിലെ 'അശ്വമേധ'ത്തിലൂടെ ജി.എസ്.പ്രദീപെന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ വീണ്ടും വരികയാണ്. മലയാളികളെ അറിവിന്റെ വേറിട്ടവഴിയിലൂടെ നടത്തിച്ച ജി.എസിന് അഹങ്കാരം തലയ്ക്കുപിടിച്ച ഒരു കാലമുണ്ടായിരുന്നു. അന്നയാള്‍ മദ്യത്തിനടിമയായി. കടങ്ങള്‍ കൊണ്ട് വീടുവിട്ടിറങ്ങണ്ടിവന്ന ആ കഥ പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗ്രാന്‍ഡ്മാസ്റ്റര്‍.


"
കൈരളി ടി.വിയിലെ 'അശ്വമേധ'ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും 'അശ്വമേധം' എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്‍ വരാത്തതിനാല്‍ എല്ലാവരും മറന്നു.

'അശ്വമേധ'ത്തിന്റെ വളര്‍ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യര്‍ അങ്ങനെയാണ്. എന്റെ കഴിവുകള്‍ എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകള്‍ക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകള്‍ ലോകത്തിലില്ല. അതുപോലെ എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാന്‍ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങള്‍ പെരുകി. ആയിരത്തില്‍ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചര്‍സോണിലെത്തി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവന്‍ സമയ മദ്യജീവിയായി മാറിയപ്പോള്‍ സമയം അറിയാതായി. ഒന്‍പതുമണിക്ക്  സ്റ്റുഡിയോയില്‍ എത്തേണ്ട ഞാന്‍ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി.

 അതോടെ ടെലിവിഷന്‍ ചാനലുകളില്‍ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവര്‍ക്ക് പ്രശ്‌നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചു. 'സ്പിരിറ്റ്' എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാന്‍ തയാറായില്ല.
അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാന്‍ ബഹറിനിലെത്തിയപ്പോള്‍ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂര്‍ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. തിരിച്ച് നാട്ടിലേക്കു വരാന്‍ എയര്‍പോര്‍ട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്കുവന്നത്.
''ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാന്‍ ഇനിയും ആളുകള്‍ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതില്‍ സങ്കടമുണ്ട്. ഈ കഴിവുകള്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാര്‍ഥിച്ചുപോയിട്ടുണ്ട്.''

മദ്യത്തിന്റെ ആസക്തിയില്‍ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയില്‍ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോള്‍ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകല്‍ നിലച്ചു.

മദ്യം നിര്‍ത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് 'മലയാളിഹൗസി'ലേക്ക് വിളിക്കുന്നത്. അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങള്‍. അതിനാല്‍ 'അശ്വമേധം' എന്ന ഈ വീടു കൂടി വിറ്റു. ഇപ്പോള്‍ വാടകവീട്ടിലാണ്. ഇപ്പോള്‍ വീണ്ടും കൈരളിയില്‍ 'അശ്വമേധം' പുനര്‍ജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്.
------------------------------

----------
തയ്യാറാക്കിയത്: പി.കെ.പിഷാരടി

  Comments

  September 18, 2014 10:26
  Dear Predeep may not have forgotten our relations. Now you identified yourself. Stick on there. All my best wishes. M. S. Venugopal. Kayamkulam

  Jaiby September 05, 2014 02:21

  The Liquor mafia in India especially in Kerala are cheating the innocence of ordinary people in 2 ways. They are taking 300% profit for the liquor supplied by government and at the same time, by selling "seconds" they are taking 800% profit. Government or the politicians (LDF, UDF etc.) are share holders in this business. So it is very necessary to stop BAR HOTELS in Kerala.

  We can pray to GOD to open the eyes of Judicial officers in this matter.

   


  Dileep vazhunnavar September 04, 2014 02:40
  പ്രദീപിന്റെ അനുഭവം വായിച്ചപ്പോൾ  മനുസ്മൃതിയിലെ വരികൾ ഓർമ്മ വരുന്നു .  
  "യ പുമാനധിമേധാവീ  ചതുർന്നാമെകമസ്നുതെ 
  അല്പായുരനപത്യോവാ ദാരിദ്ര്യൊപതിതൊദ്ഭവ "   
  അതിബുദ്ധിയായ  ഒരാൾ  .....    ഒന്നുകിൽ   അല്പായുസ്,അനപത്യാദുഖം ,ദാരിദ്ര്യം ,പതിതൻ   ഇവയിൽ ഒന്നായ് ഭവിക്കും .........      ഉദാഹരണം ഒരുപാട് ......   ശങ്കരാചാര്യർ , ഇന്ദിരാഗാന്ധി , എപിജെ കലാം ,വിവേകാനന്ദൻ , ...ഒടുവിൽ മോഡിയും ..... 

  September 03, 2014 06:10

  We can drink alcohol but alcohol willnot drink us....


  Dr shahul hameed September 03, 2014 05:39
  Nhangalude priyyapetta grand master nte thirichu varavinnayi nhangal kaathirikkunnu

  PRASEETH September 03, 2014 05:07

  YETHEGILUM VIDDIKAL MADHYAM KAZICHHU VAZHIYADHARAM AAYAGEIL , NAMMAL ENTU PIZACHHU..  BE A SOCIAL DRINKER . DRINK ONCE IN A WEEK ..ALLATHE MATHI VARUVOLAM KUDICHU EPPOL NIRTHIYATHU KONDU ETHU NIRODHIKKNAM ENNU PARAYUNANTHIL ORU KARYAYUM ELLA.. 

   


  khader patteppadam September 03, 2014 01:18

  നല്ലത് മി.പ്രദീപ്. ആ പഴയ പ്രദീപിനെ കാണാൻ കാത്തിരിക്കുന്നു. 


  Biju John September 02, 2014 06:57

  Mr. Pradeep is a notable person. We should be able to learn a lesson from his life. His strong will power has made him leave Alcohol. I learnt 3 lessons from his life..

  1. Do not let pride take over the toll of your life

  2. Realize the mistake by self introspection.. may be it needs some medium.. in his case it was the
      Event Manager at Bahrain.

  3. Strong will and prayers will surely make a man come out of any dangers.

  If you agree, then.. let God make you realize and make you be a good citizen.


  Dinesh.G.Nair September 02, 2014 05:20

  God bless you and your family.


  Jobin Thomas September 02, 2014 03:55
  sir.... you are a wonderfull man of knowladge and wisdome.....please. come back to social medias and chanels with you stuning perfomance of immence knowladge....we need your presence to inspair our future life with knowladge......jobin dubai

  SHAMSUDHEEN KANNOTH September 02, 2014 02:03

  ഞാനും  ബഹറൈനില്‍ ആ ഷോ കാണാന്‍ ഉണ്ടായിരുന്നു    GSP യുടെ     മാറ്റത്തില്‍  മലര്‍വാടി സന്കാടകര്‍ക്ക് അഭിമാനിക്കാം 


  JAMES THOMAS September 02, 2014 12:28
  തെറ്റ് മനസിലാക്കാനും അത് തിരുത്തുവാനും അത് തുറന്നു പറയാനും 
  ഒക്കെ വലിയ ചങ്കൂറ്റം തന്നെ വേണം.ഈശ്വരൻ  അനുഗ്രഹിക്കട്ടെ.
  പിന്നെ വിശുദ്ധന്മാർ ആരെയും കല്ലെരിയാറില്ല.Keep going.Best wishes & regards.

  S.Divakaran September 02, 2014 10:42

  Dear Prasad,

  We were proud of you in the Aswamedha programme as we have such a brilliant malayalee,but after watching the Malyalee house all our opinion/respect about you has spoiled not only you including Mr.Rahul eswar.Like you people should not entertaine such a idiotic(my opinion)programme.you may be proud of that participation but people like me hate such a programmes.so my humble request don't participate such programme in future and spoil your image.

  Thanks and pray for your good future

  Divakaran

   

   

   


  September 02, 2014 04:53

  Dear GSP

  Please forget about the past like a 'wild dream'! Lats start a new life...we are there with you.

  saJan 9847558800


  September 02, 2014 04:04

  Wishing you well as one of your former teachers at Govt.Arts College!Happy Onam wishes to you!

  ProfDr Sadasivan


  sahadevan September 02, 2014 01:20

  abdul latheef September 01, 2014 10:19
  The program which he attended last time in Bahrain was Malarvadi.gcc mega quiz. I was there on the stage and i kknow how was mr. Gsp at that time. Malarvadi

  G Ravi September 01, 2014 11:09
  അറിവ് കൊണ്ട് ആദരം ജനിപ്പിക്കുകയും ,അഹങ്ഗരം കൊണ്ട് വെറുപ്പിക്കുകയും ചെയ്ത വ്യക്തി യാണ് ജി എസ പ്രദീപ്‌ .നല്ല തിരിച്ചറിവിൽ സ്നേഹം അറിയിക്കട്ടെ .ജി .രവി

  Joykurudamannil September 01, 2014 06:53

  I used to watch Aawhamedam with out fail but I didnot a person with such God giffted talet has this side also. But I am really happy to know the you quit habit and pray that you will never tempt to zip a single drop of that, God blees you


  Varghese George September 01, 2014 06:02

  I came across the article about Pradeep through the Face Book. Will you permit me to post this article in my blog: Stimulantspot.blogspot.in?

  If yes, give me a reply in my mail address at the earliest.

   


  Vargheese.v.m September 01, 2014 02:32
  Mr.G.S.pradeep.ur life is a good tr 4 u and others..we are waiting 4 u and we can say to next generation study from u and ur life..

  Saji P. John September 01, 2014 01:19
  മലയാളം പോസ്റ്റ് വായ്യ്ഛ്പ്പൊല്‍ ശരിക്കും വിഷമം തോന്നി, അശ്വമേധം കാണാന്‍ എല്ലാം മാറ്റി സമയം കണ്ടെതുമായിരുന്നു, ശരിക്കും അത്രക്കു ഈഷ്റ്റ്ടമയിരുന്നു. തിരിചുവന്നതില്‍ ഒരുപാട് സന്തോഷം .............. 
   
  സജി - കുളനട, ദോഹ - +974 555 41 952

  Saji P. John September 01, 2014 01:18
  മലയാളം പോസ്റ്റ് വായ്യ്ഛ്പ്പൊല്‍ ശരിക്കും വിഷമം തോന്നി, അശ്വമേധം കാണാന്‍ എല്ലാം മാറ്റി സമയം കണ്ടെതുമായിരുന്നു, ശരിക്കും അത്രക്കു ഈഷ്റ്റ്ടമയിരുന്നു. തിരിചുവന്നതില്‍ ഒരുപാട് സന്തോഷം .............. 
   
  സജി - കുളനട, ദോഹ - +974 555 41 952

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More