You are Here : Home / അഭിമുഖം

പ്രേമചന്ദ്രന്‍ യുപിഎയുടെ ഭാഗം: മന്ത്രി ഷിബു

Text Size  

Story Dated: Saturday, June 14, 2014 08:32 hrs UTC


മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന തീരുമാനം നിലവിലില്ലെന്നു ആര്‍.എസ്‌.പി ബി ജനറല്‍ സെക്രട്ടറിയും സംസ്ഥാന തൊഴില്‍ വകുപ്പ്‌ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ‘അശ്വേമധ‘ത്തിനനുവദിച്ച അഭിമുഖംത്തില്‍ പറഞ്ഞു. .ദേശീയ തലത്തില്‍ ആര്‍.എസ്‌.പി യു.പി.എക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തില്‍നിന്ന്

1999ല്‍ ആര്‍.എസ്‌.പി വിട്ട്‌ ആര്‍.എസ്‌.പി ബി രൂപീകരിച്ച ശേഷം 2006ല്‍ ചവറയില്‍ എന്‍.കെ.പ്രേമച്രന്ദേനാട്‌ പരാജയെപ്പട്ടു. 2011ല്‍ അതേ മണ്‌ഡലത്തില്‍ അദ്ദേഹേത്താട്‌ വിജയിച്ച്‌ നിയമസഭയിലെത്തി. ഇപ്പോള്‍ രണ്ടു കൂട്ടരും ഒരു കുടക്കീഴില്‍. താങ്കളുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നില്ലേ ഇത്‌ ?
 

തീര്‍ച്ചയായും. ആര്‍.എസ്‌.പികളുടെ യോജിപ്പ്‌ എല്ലാവരുടെയും സ്വപ്‌നമായിരുന്നു. ഞാനും ആ സ്വപ്‌നം കൊണ്ടു നടന്നിരുന്നു. ഇപ്പോള്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതില്‍ വളെരയധികം സന്തോഷമുണ്ട്‌. വളരെ നാളായി ആഗ്രഹിച്ച കാര്യം യാഥാര്‍ത്ഥ്യമായതില്‍ എല്ലാവെരയും പോലെ ഞാനും വളെരയധികം സന്തോഷിക്കുന്നു.

ഇരുപാര്‍ട്ടികളും തമ്മില്‍ ലയിച്ച സാഹചര്യത്തില്‍ താങ്കള്‍ മന്ത്രിസ്ഥാനം രാജിവച്ച്‌ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയാകുമെന്ന്‌ കേള്‍ക്കുന്നു ?
               
അങ്ങെനെയാരു തീരുമാനം ഇതുവരെ പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. അങ്ങെനെയാരു തീരുമാനം മാത്രമല്ല, ചര്‍ച്ച പോലും ഇതു വരെ പാര്‍ട്ടിയില്‍ നടന്നിട്ടില്ല എന്നതാണ്‌ സത്യം. ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലല്ലേ തീരുമാനമുണ്ടാവൂ. അങ്ങെനെയാരു വിഷയം ഇതു വരെ പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ല.

എ.എ.അസീസ്‌ താങ്കള്‍ക്കു പകരം മന്ത്രിയാകുമെന്നാണ്‌ കേള്‍ക്കുന്നത്‌ ?
 

ആരു പറയുന്നു, എങ്ങനെ പറയുന്നു എന്നെനിക്കറിയില്ല. എന്റെ അറിവില്‍ അങ്ങെനെയാരു വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചക്ക്‌ വന്നിട്ടില്ല.


ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക്‌ തിരിച്ചെത്തുമോ ?
   

അക്കാര്യത്തില്‍ എന്റെ അഭിരപ്രായം എനിക്ക്‌ മാധ്യമങ്ങേളാട്‌ പറയാനാകില്ല. അത്‌ പറയാനുള്ള വേദിയില്‍ മാത്രമേ എനിക്ക്‌ പറയാനാകൂ. നമുക്ക്‌ പറയാനാകുന്ന കാര്യം മാത്രമല്ലേ നിങ്ങേളാട്‌ പങ്കുവയ്കാനാവൂ. പിന്നെ നിങ്ങളതിനെ കൃത്യമായി ഫോളോ ചെയ്യുന്ന ഒരാളാണെങ്കില്‍ങ്കില്‍ അതിനെക്കുറിച്ച്‌ യുഡിഎഫില്‍ എന്തു ചര്‍ച്ചയുണ്ടായി എന്ന്‌ നിങ്ങള്‍ക്കുമറിയാം.

ഇരു ആര്‍.എസ്‌.പികളും തമ്മില്‍ ലയിച്ചുവെങ്കിലും ദേശീയതലത്തില്‍ ആര്‍.എസ്‌.പി ആരെ സപ്പോര്‍ട്ട്‌ ചെയ്യും എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല ?
    
വളരെ വ്യക്തമായിട്ടുണ്ട്‌. ഇവിടെ നിന്നും ജയിച്ച എം.പി യു.പി.എയുടെ ഭാഗമായി യു.പി.എക്കൊപ്പമാണ്‌ നില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ പിന്തുണേയാടെയാണ്‌ അദ്ദേഹം വിജയിച്ചത്‌. ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്‌തിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ആര്‍എസ്‌പിയുടെ സപ്പോര്‍ട്ട്‌ യുപി.എക്കായിരിക്കും. കേന്ദ്രത്തില്‍ ആര്‍.എസ്‌.പി യുപിഎക്കൊപ്പമാണ്‌ എന്ന കാര്യത്തില്‍ നൂറു ശതമാനം വ്യക്തത കൈവന്നിട്ടുണ്ട്‌.

സി.പി.ഐ. ആണും പെണ്ണും കെട്ടവരുടെ കയ്യിലാണെന്ന പ്രൊ.ടി.ജെ.ചന്ദ്രചൂഡന്റെ പ്രസ്‌താവനയെ എങ്ങനെ കാണുന്നു ?
    

ഞാനങ്ങെനെയാരു അഭിരപ്രായം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ അദ്ദേഹത്തിന്റെ പ്രസംഗം, ഓരോരുത്തര്‍ക്കും ഓരോ പ്രസംഗശൈലി എന്ന നിലയിലാണ്‌ ഞാനതിനെ കാണുന്നത്‌. അദ്ദേഹത്തിന്റെ ശൈലി അതായതിനാല്‍ അദ്ദേഹം അങ്ങനെ പ്രതികരിച്ചു.

കേരളത്തിന്റെ മദ്യപാനാസക്തി കുറക്കുന്നതിനായി ബാറുകള്‍ ഉച്ചക്കു ശേഷം മാത്രമേ തുറക്കാവൂ എന്ന്‌ താങ്കള്‍ പറഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം എക്‌സൈസ്‌ മന്ത്രി പറഞ്ഞത്‌ ബാറുകള്‍ അടച്ചു പൂട്ടിയിട്ടും കേരളത്തിലെ മദ്യോപേയാഗം കുറഞ്ഞിട്ടില്ല എന്നാണ്‌. ഈയൊരു സാഹചര്യത്തില്‍ ഉച്ച വരെ ബാറുകള്‍ അടച്ചിട്ടതു കൊണ്ട്‌ കേരളത്തിന്റെ മദ്യപാനാസക്തി കുറക്കാനാവുമെന്നു കരുതുന്നുണ്ടോ ?
 

ബാറുകള്‍ മാത്രമല്ല, മദ്യത്തിന്റെ എല്ലാ ഔട്ട്‌ലെറ്റുകളും ഉച്ചേയാടു കൂടിയേ തുറക്കാവൂ എന്നതാണ്‌ എന്റെ അഭിരപ്രായം. അത്‌ ഞാന്‍ പറഞ്ഞു. ബാറുകള്‍ അടച്ചിട്ട്‌ ബാക്കിയുള്ളവ തുറന്നാല്‍ മദ്യോപയോഗം കൂടില്ലേ. ബിവേറജുകള്‍ തുറന്നിട്ടിട്ട്‌ മദ്യോപയോഗം കൂടി എന്നു പറഞ്ഞതു കൊണ്ടായില്ല. ബാറുകളില്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മദ്യം ബിവേറജുകള്‍ വഴിയാണ്‌ വിറ്റഴിക്കെപ്പടുന്നത്‌. ബിവേറജും ബാറും എല്ലാം ഉച്ചക്കു ശേഷമേ തുറക്കാവൂ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. രാവിലെ മദ്യപിക്കുന്ന ശീലം മാറ്റിയെടുക്കാന്‍ അത്‌ അനുയോജ്യമാണെന്നാണ്‌ ഇപ്പോഴും എന്റെ വിശ്വാസം.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.