You are Here : Home / അഭിമുഖം

സിനിമയില്‍ അഭിനേതാക്കളെ ഒരു വിഭാഗം കമ്പാര്‍ട്ടുമെന്റലൈസ്‌ ചെയ്‌ത്‌ മാറ്റി നിര്‍ത്തുന്നു: സലിം കുമാര്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, May 21, 2014 10:00 hrs UTC



സലിംകുമാറുമായി ‘അശ്വേമധം’ നടത്തിയ അഭിമുഖത്തില്‍നിന്ന്‌



സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം  എടുത്തു മാറ്റിയിരിക്കുന്നു. ഇതിനെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം എന്താണ്‌ ?
 


അഞ്ചു വര്‍ഷം മുമ്പ്‌ ഈ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്ന സമയം തൊട്ട്‌ ഞാന്‍ പറഞ്ഞതാണ്‌. അങ്ങെനെയാരു അവാര്‍ഡിന്റെ ആവശ്യമില്ല. ഒമ്പത്‌ രസവും കൂടിയതാണല്ലോ അഭിനയം. നവരസങ്ങളില്‍ ഒന്നു മാത്രമാണ്‌ ഹാസ്യം. ഹാസ്യത്തിന്‌ അവാര്‍ഡിനു കൊടുക്കുന്നതിലൂടെ മറ്റു ഭാവങ്ങള്‍ക്ക്‌ അഭിനയത്തില്‍ ഒരു പ്രസക്തിയുമില്ലാതാവുകയാണ്‌. അതു കൊണ്ടു തന്നെ ഏതോ ഒരു വിഡ്ഡിത്തരമായ തീരുമാനമായിട്ടാണ്‌ എനിക്കതിനെ തോന്നിയത്‌. ഞാനത്‌ പറയുകയും ചെയ്‌തു. ഞാന്‍ പറഞ്ഞത്‌ എന്താണെന്ന്‌ മനസിലാക്കിയിട്ടു പോലുമല്ല ഇവിടെ പലരും അതിനെ വിമര്‍ശിച്ചത്‌. എന്താണ്‌ അയാള്‍ പറഞ്ഞതെന്ന്‌ പഠിച്ചിട്ട്‌ വിമര്‍ശിക്കാനുള്ള സാവകാശം പോലും ഇവിടെ ആരും കാണിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ എനിക്കു ലഭിച്ച മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്‌ ഞാന്‍ തിരസ്‌കരിക്കാതിരുന്നത്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചതിന്റെ അഹങ്കാരം എന്നു കൂടി ജനം പറയുമെന്നതിനാലാണ്‌. പക്ഷേ ദേശീയ അവാര്‍ഡിനെ പിന്തുടര്‍ന്നു കൊണ്ടാണല്ലോ സംസ്ഥാന അവാര്‍ഡ്‌ നല്‍കുന്നത്‌. ദേശീയ തലത്തിലില്ലാത്ത, ഓസ്‌കാറില്‍ പോലുമില്ലാത്ത അവാര്‍ഡാണ്‌ ഇവിടെ മാത്രം നല്‍കുന്നത്‌.  കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രണ്ട്‌ വര്‍ഷം ഹാസ്യനടനുള്ള അവാര്‍ഡ്‌ നല്‍കിയിരുന്നു. അന്നത്തെ ഹാസ്യനടന്‍മാര്‍ സാംസ്‌കാരികപരമായി വളരെ ഉയര്‍ന്ന ചിന്താഗതി വെച്ചു പുലര്‍ത്തിയിരുന്നവരായിരുന്നതിനാല്‍ അതവര്‍ക്ക്‌ പറ്റില്ലെന്നു പറഞ്ഞു. അങ്ങനെ അന്ന്‌ രണ്ടു വര്‍ഷം കൊണ്ട്‌ അവസാനിപ്പിച്ച ഒരവാര്‍ഡാണത്‌. ഇന്ന്‌ പക്ഷേ അതു വേണ്ട ആളുകളുണ്ട്‌. ഇന്നുള്ള ആളുകളില്‍ ഹാസ്യനടനുള്ള ഒരവാര്‍ഡെങ്കിലും  കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരുണ്ട്‌. അങ്ങനെ വളരെ താഴ്‌ന്ന ഒരു ചിന്താഗതി വെച്ചു പുലര്‍ത്തുന്നതു കൊണ്ടാണ്‌. അല്ലെങ്കില്‍ പണ്ടേ ഇത്‌ ഒരു തവണ കൊണ്ട്‌ നിര്‍ത്തലാക്കിയെനെ.




ഒരു ഹാസ്യനടന്‌ അവാര്‍ഡ്‌ വേണെമങ്കില്‍ അയാള്‍ സീരിയസ്സായ വേഷങ്ങള്‍ ചെയ്‌ത്‌ അവാര്‍ഡ്‌ നേടിക്കോളൂ എന്നാണോ താങ്കള്‍ പറയുന്നത്‌ ?
       

അല്ല. അതല്ല അതിനര്‍ത്ഥം. ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ അദ്ദേഹമതില്‍ ഹാസ്യരസ്യപ്രദാനമായ റോളു ചെയ്‌തിട്ടാണ്‌. ലോകത്ത്‌ എല്ലായിടത്തും ഹാസ്യറോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ്‌ നല്‍കാറുണ്ട്‌. പക്ഷേ നമ്മുടെ നാട്ടില്‍ മാത്രമാണ്‌ ഹാസ്യത്തെ അംഗീകരിക്കാതിരിക്കുന്നത്‌. ഹാസ്യേത്താട്‌ ഒരു തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയുമാണ്‌ ഇവിടെയുള്ളത്‌. പിന്നെ നല്ല പ്രകടനവുമായിരിക്കണം. എങ്കില്‍ കൂടിയേ പുരസ്‌കാരം ലഭിക്കുകയുള്ളൂ. ചിലേപ്പാള്‍ പ്രകടനം മോശമായിരിക്കാം. അതായിരിക്കാം ഇവിടെ ഹാസ്യനടന്‍മാര്‍ക്ക്‌ അവാര്‍ഡ്‌ നിഷേധിക്കുന്നത്‌.


അങ്ങെനയങ്കില്‍ ജഗതി ശ്രീകുമാറിനെ ഒരു മോശം നടനായി കരുതാമോ ? അദ്ദേഹത്തിന്‌  ഇന്നു വരെ മികച്ച നടനുണള്ള അവാര്‍ഡ്‌ കിട്ടിയിയിട്ടില്ല. ?
       


ജഗതി ശ്രീകുമാര്‍ അഭിനയിച്ചതു കൊണ്ട്‌ അവാര്‍ഡ്‌ കൊടുക്കണെമന്ന്‌ നിര്‍ബന്ധമൊന്നുമില്ലേല്ലാ. ചിലേപ്പാള്‍ ജൂറിക്ക്‌ അദ്ദേഹത്തിന്റെ അഭിനയം ഇഷ്‌ടമായിക്കാണണെമന്നില്ല. പിന്നെ ജഗതി ശ്രീകുമാര്‍ മികച്ച നടനാകുന്നത്‌ നമുക്കാണ്‌. നാഗേഷിനെപ്പോലൊരാള്‍ ഇന്ത്യയിലാരുമില്ല. അത്ര വലിയ നടനാണ്‌. എങ്കിലും അതും ഓരോരുത്തരുടെയും കാഴ്‌ചപ്പാടില്‍ വ്യത്യാസെപ്പട്ടിരിക്കും. ജഗതി ശ്രീകുമാറിന്‌ അവാര്‍ഡ്‌ കിട്ടേണ്ടിയിരുന്നു എന്നു നമുക്ക്‌ തോന്നാം. പക്ഷേ നമ്മളല്ലല്ലോ ജൂറി. അവര്‍ക്ക്‌ ഹാസ്യനടേനക്കുറിച്ച്‌ അവരുടേതായ കാഴ്‌ചപ്പാട്‌ ഉണ്ടാകാം.  അതു വെച്ച്‌ നോക്കിയേപ്പാള്‍ ജഗതിയെ അവര്‍ക്ക്‌ മികച്ച നടനായി തോന്നിയിട്ടുണ്ടാവില്ല.



ഹാസ്യനടനുള്ള അവാര്‍ഡ്‌ നിര്‍ത്തിലാക്കിയാല്‍ മലയാളത്തിലെ ഹാസ്യനടന്മാര്‍ക്ക് അവാര്‍ഡേ ലഭിക്കുമെന്നു തോന്നുന്നുണ്ടോ ?
           
      

അവാര്‍ഡ്‌ കിട്ടിയില്ലെങ്കില്‍ ആരെങ്കിലും ഇവിടെ നിന്നും പോകുമോ. അവാര്‍ഡാണോ എല്ലാറ്റിന്‍റെയും അവസാന വാക്ക്‌ ? ഒരു മഹാ നടന്റെ അവസാന വാക്കല്ല അവാര്‍ഡ്‌. ചാര്‍ളി ചാപ്ലിന്‌ എത്ര അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌ ? എന്നു കരുതി അദ്ദേഹം മികച്ച നടനല്ലാതാകുന്നുേണ്ടാ. അവാര്‍ഡിനപ്പുറം നല്ല നടന്‍മാരും നല്ല ചിത്രങ്ങളുമുണ്ടാകാം. പക്ഷേ അവാര്‍ഡ്‌ ലഭിക്കുന്നത്‌ ജൂറി അംഗങ്ങളുടെ കാഴ്‌ചപ്പാടിനനുസരിച്ചാണ്‌.



മികച്ച നടനും മികച്ച ഹാസ്യനടനും തമ്മില്‍ വ്യത്യാസമുള്ളതായി താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ ?

    


മികച്ച ഹാസ്യനടന്‍ എന്നൊരു സംഭവേമയില്ല. മോഹന്‍ലാല്‍ നന്നായി ഹാസ്യം ചെയ്യില്ലേ. ഒരു ഹാസ്യനടേനക്കാളോക്കെ വളരെ മുകളിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഏതെല്ലാം സിനിമയില്‍ സ്റ്റാന്‍ഡേര്‍ഡുള്ള പല തമാശകളും അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. കൊമേഡിയന്‍മാര്‍ എന്നു പറഞ്ഞ്‌ നമ്മള്‍ ആക്ഷേപിക്കുന്ന വര്‍ഗം ചെയ്‌തിട്ടുള്ളതിനേക്കാള്‍ ഹ്യൂമര്‍ അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ഹാസ്യത്തിന്റെ കുഴപ്പമല്ല. സിനിമയിലെ ഒരു വിഭാഗത്തിന്റേതാണ്‌. രണ്ടും തമ്മില്‍ അങ്ങെനെയാരു വ്യത്യാസമുള്ളതായി എനിക്ക്‌ തോന്നിയിട്ടില്ല. പിന്നെ മലയാളത്തിലിറങ്ങുന്ന എല്ലാ ചിത്രങ്ങളും കണ്ടെങ്കില്‍ മാത്രമേ എനിക്കതിേനാട്‌ വിമര്‍ശിക്കാനാവൂ. അല്ലാത്തിടേത്താളം ആ ജൂറി പറയുന്നതാണ്‌ അതിന്റെ ശരി. ഞാന്‍ എല്ലാ പടങ്ങളും കാണുന്ന ആളല്ല.






താങ്കളാണ്‌ ആദ്യമായി  ഈ അവാര്‍ഡ്‌ നിര്‍ത്തലാക്കണം എന്നാവശ്യെപ്പട്ടത്‌. താങ്കളുടെ കൂടി വിജയമായി വേണ്ടേ ഇതിനെ കാണാന്‍ ?
 

 തീര്‍ച്ചയായും. ഈ അവാര്‍ഡിനെതിരെ വാദിച്ച ഒരേെയാരാള്‍ മലയാളസിനിമയില്‍ ഞാന്‍ മാത്രമാണ്‌. ഇത്‌ എന്റെ മാത്രം വിജയമായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌. വേറൊരാള്‍ പോലും ഇതിേനക്കുറിച്ച്‌ ഒരക്ഷരം പറയാനുണ്ടായിരുന്നില്ല. ദേശീയ അവാര്‍ഡ്‌ ലഭിക്കുന്നതിനു മുമ്പ്‌ ഞാന്‍ പറഞ്ഞേപ്പാള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ദളിതെഴുത്ത്‌, പെണ്ണെഴുത്ത്‌ എന്നൊക്കെ പറയുന്നതു പോലെ ഹാസ്യനടനെന്നും ഒരു കാറ്റഗറി ചെയ്‌ത്‌ മാറ്റി നിര്‍ത്തേണ്ടത്‌ ഒരു വിഭാഗത്തിന്റെ ആവശ്യമാണ്‌. അവര്‍ എത്ര നന്നായി വേഷങ്ങള്‍ ചെയ്‌താലും അവരെ ഹാസ്യനടന്‍ എന്നു കൊടുത്ത്‌ തൃപ്‌തിെപ്പടുത്താം. ചിലര്‍ അതില്‍ തൃപ്‌തരാണ്‌. ഇവിടെ അതു മതി. അതെങ്കിലും കിട്ടിയേല്ലാ എന്നാണ്‌. അല്ലാതെ  എനിക്കര്‍ഹതെപ്പട്ട അവാര്‍ഡ്‌ വേറൊരുത്തന്‍ തട്ടിെക്കാണ്ടു പോകുമ്പോള്‍ എറിഞ്ഞിട്ടു കൊടുക്കുന്ന ഈ എല്ലിന്‍ കഷണമാണ്‌ ഈ അവാര്‍ഡ്‌ എന്നു മനസിലാക്കുന്നില്ല. കമ്പാര്‍ട്ടുമെന്റലൈസ്‌ ചെയ്യലാണ്‌ ഇത്‌. ഫസ്റ്റ്‌ ക്ലാസ്സ്‌, സെക്കന്റ്‌ ക്ലാസ്സ്‌ എന്നൊക്കെ പറയുന്നത്‌ തന്നെ പെട്ടെന്നു തിരിച്ചറിയാനായേല്ല. ഇത്‌ തന്നെ തിരിയെപ്പട്ടെതാന്നുമല്ലേല്ലാ. അത്‌ തിരിച്ചറിച്ചവര്‍ക്കറിയാം അതിന്റെ കാരണങ്ങള്‍ എന്താണെന്ന്‌. അത്‌ സിനിമയില്‍ മാത്രമല്ല. രാഷ്‌ട്രീയത്തിലുണ്ട്‌. അതിന്‌ അപവാദമായിട്ടുള്ളത്‌ ഒരു കെ. ആര്‍ നാരായണന്‍ മാത്രേമയുള്ളൂ. ആ കെആര്‍ നാരായണനു പോലും കേരള രാഷ്‌ട്രീയക്കാര്‍ കൊടുത്തത്‌ ഒറ്റപ്പാലം എന്നു പറയുന്ന സംവരണ സീറ്റാണ്‌. ഒരു സംവരണ സീറ്റില്‍ വിജയിച്ചു വരേണ്ട ആളായിരുന്നോ കെ.ആര്‍ നാരായണന്‍. സംവരണം അതിനു വേണ്ടിയുള്ളതാണ്‌. അധ;കൃതനായതിന്റെ പേരില്‍ മാത്രമാണത്‌. അദ്ദേഹത്തിന്റെ കഴിവുകെളാക്കെ അതില്‍ മുക്കിക്കളഞ്ഞു. ഇടതെന്നോ വലതെേന്നാ ബിജെപിയെന്നോ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടിയിലും ഈ വിവേചനമുണ്ട്‌. ആ തന്ത്രത്തിന്റെ മറ്റൊരു വേര്‍ഷനാണ്‌ ഈ ഹാസ്യനടനുള്ള അവാര്‍ഡും.


താങ്കെളാഴികെ മറ്റു ഹാസ്യനട•ാരാരും പക്ഷേ ഇതിനെതിരെ പ്രതികരിച്ചു കാണുന്നില്ല. ദേശീയ അവാര്‍ഡ്‌ നേടിയ സുരാജ്‌ വെഞ്ഞാറമ്മൂട്‌ പോലും അതിനെ സന്തോഷേത്താടെ സ്വീകരിക്കുന്നുവെന്നാണ്‌ പറഞ്ഞത്‌ ?

 


അവര്‍ക്ക്‌ മറുത്തു സംസാരിക്കാനറിയില്ല. അതു തന്നെ കാരണം. അടൂര്‍ ഭാസിയെയും ബഹദൂറിനെയും പോലുള്ളവര്‍ നിര്‍ത്തിച്ച സാധനമാണത്‌. അവര്‍ത്തതിനുള്ള ബോധവും വിവരവും വായനയുമോക്കെയുണ്ടായിരുന്നു. ഇതിങ്ങനെ വീട്ടില്‍ നിരത്തി വെച്ചാല്‍ വലിയ കാര്യമായാണ്‌ പലരും കരുതുന്നത്‌. അത്‌ അവരുടെ അറിവില്ലായ്‌മ കൊണ്ടാെണന്നേ എനിക്ക്‌ പറയാനുള്ളൂ. മറുത്തു സംസാരിച്ചാല്‍ അതിനുള്ള ഉത്തരവും കൊടുക്കേണ്ടി വരും. അതിനു കഴിയില്ലെങ്കില്‍  മിണ്ടാതിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.