You are Here : Home / എഴുത്തുപുര

താന്‍ നിരപരാധി, പൊറുക്കണമെന്നു കുറുപ്പ്; പോലീസ്‌ കേസെടുത്തു

Text Size  

Story Dated: Sunday, November 03, 2013 09:01 hrs UTC

കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ എന്‍. പീതാംബരക്കുറുപ്പ് എംപിയ്ക്കെതിരെ കേസെടുത്തു.  സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പീതാംബരക്കുറുപ്പിനെതിരായ കേസ്. 354, 354(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകളാണിത്. ശ്വേതയുടെ മൊഴി പ്രകാരം മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

എന്നാല്‍ ശ്വേതാമേനോന് ആരുടെങ്കിലും ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി പീതാംബരക്കുറുപ്പ് എം.പി പറഞ്ഞു. കൊല്ലം പോലെ സാംസ്കാരിക പ്രബുദ്ധതയുള്ള നഗരത്തില്‍ പരിപാടിക്ക് വന്നിട്ട് അവര്‍ക്ക് പ്രയാസമുണ്ടെന്ന് അറിഞ്ഞതില്‍ വിഷമമുണ്ട്. ശ്വേതക്ക് ബുദ്ധിമുട്ടുണ്ടായി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിളിച്ചിരുന്നു. ശ്വേതയോടും ഭര്‍ത്താവിനോടും ഇക്കാര്യം സംസാരിച്ചിരുന്നു. പൊലീസ് സംഭവത്തിന്‍്റെ എല്ലാ വശങ്ങളും അന്വേഷിക്കട്ടെ.  സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പീതാംബരക്കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ പറയാനാകില്ല- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.