You are Here : Home / എഴുത്തുപുര

സരിതയുടെ മൊഴി അട്ടിമറിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളെന്ന് വി.എസ്

Text Size  

Story Dated: Wednesday, November 13, 2013 10:09 hrs UTC

സരിതയുടെ മൊഴിരേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റ് സമ്മതിച്ചു. ചില സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സരിത രഹസ്യ മൊഴിയില്‍ വെളിപ്പെടുത്തി. പലരുടേയും പേര് സരിത പറഞ്ഞെങ്കിലും ശ്രദ്ധിച്ചില്ലെന്നും എറണാകുളം എ.സി.ജെ.എം വെളിപ്പെടുത്തി. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് രഹസ്യമൊഴി നില്‍കാനുണ്ടെന്ന സരിതയുടെ അപേക്ഷയെ തുടര്‍ന്നാണ് എ.സി.ജെ.എം എന്‍.വി രാജു മൊഴിയെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.