You are Here : Home / എഴുത്തുപുര

തിരുവഞ്ചൂരിന്റെ മേയ് 23ലെ ഫോണ്‍ സംഭാഷണം പുറത്തുവിടണം: സുരേന്ദ്രന്‍

Text Size  

Story Dated: Saturday, July 06, 2013 03:57 hrs EDT

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേയ് 23ന് സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണോദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഉറപ്പിക്കുന്ന രേഖകള്‍ പോലീസിന്റെ പക്കലുള്ളതു കൊണ്ടാണ് തന്നെ ആഭ്യന്തരമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുവഞ്ചൂര്‍ ഉറപ്പിച്ചുപറയുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സരിതയുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമാണുള്ളത്. മെയ് 23 ന് അന്വേഷണോദ്യോഗസ്ഥനെ വിളിച്ച് അദ്ദേഹം കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. തട്ടിപ്പില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിന്റെ രേഖകളാണ് ആഭ്യന്തരമന്ത്രിയുടെ ധൈര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.