You are Here : Home / എഴുത്തുപുര

'രാഷ്ട്രീയക്കാരനായി' കെജ്‌രിവാള്‍; ഡല്‍ഹിയില്‍ നാളെ ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപനം

Text Size  

Story Dated: Sunday, December 22, 2013 07:52 hrs UTC

ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്ക്കരണം സംബന്ധിച്ച തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി.) നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധന ഇന്നവസാനിക്കുമെന്നും ജനങ്ങളുടെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഏതുനിലക്കും കോണ്‍ഗ്രസ്, ബി.ജെ.പി ഭരണത്തേക്കാള്‍ മെച്ചമായിരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.ഭരണ നടത്തിപ്പിനു മുന്നില്‍ എ.എ.പി അമ്പരന്നുനില്‍ക്കുമെന്ന് ധരിക്കേണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. തങ്ങളെ ജനം തള്ളിക്കളയുമെന്നു പറഞ്ഞ കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിക്കുന്നതിന്‍റ ഉദ്ദേശ്യശുദ്ധി പക്ഷേ, ശരിയല്ലെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.എ.എ.പി അധികാരം ഏറ്റെടുക്കുകയാണെങ്കില്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ ഡല്‍ഹിയില്‍ ലോക്പാല്‍ പാസാക്കുന്നതിന് പറഞ്ഞിരിക്കുന്നതില്‍ നിന്ന് ഒരാഴ്ച സമയം കൂടി ആവശ്യമാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.