You are Here : Home / എഴുത്തുപുര

ശ്വേതാ മേനോന്‍റെ മൊഴിയെടുത്തു

Text Size  

Story Dated: Sunday, November 03, 2013 06:07 hrs UTC

കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ കൊല്ലം എം.പി .പീതാംബരക്കുറുപ്പ് അപമാനിച്ചുവെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ ശ്വേതാ മേനോന്‍റെ മൊഴിയെടുത്തു. കൊല്ലം ഈസ്റ്റ് വനിതാ സി.ഐ സിസിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 9.30ഓടെ കൊച്ചിയില്‍ ശ്വേതയുടെ ഫ്ലാറ്റിലെത്തി മൊഴി രേഖപ്പെടുത്തിയത്. വള്ളംകളി ഉദ്ഘാ‌ടനം ചെയ്യാനെത്തിയ പീതാംബരക്കുറുപ്പ് അടക്കം മൂന്നുപേര്‍ തന്നെ അവഹേളിച്ചതായി ശ്വേത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.പരിപാടിക്കെത്തിയ തനിക്ക് വേണ്ടവിധം സുരക്ഷ ഒരുക്കിയില്ലെന്നും ശ്വേത പൊലീസിനോട് പറഞ്ഞു. തനിക്കുണ്ടായ അപമാനത്തെ കുറിച്ച് പരിപാടിക്കു ശേഷം ജില്ലാ കലക്ടര്‍ ബി.മോഹനനോട് പരാതിപ്പെട്ടിരുന്നതാണെന്നു ശ്വേത പറഞ്ഞു.  കലക്ടര്‍ പരാതി ലഭിച്ചില്ലെന്നാണ് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.