You are Here : Home / എഴുത്തുപുര

പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു

Text Size  

Story Dated: Thursday, October 31, 2013 09:08 hrs UTC

ആലപ്പുഴ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു. പുലര്‍ച്ചെയാണ് സംഭവം. കൃഷ്ണപിള്ളയുടെ ശില്‍പ്പവും അടിച്ചുതകര്‍ത്തു. രാവിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അക്രമികളെ താന്‍ കണ്ടില്ലെന്ന് ഗാര്‍ഡ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയില്‍ ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. ആസൂത്രിതമായ നീക്കമാണിതെന്ന് ജില്ലാ നേതൃത്വം ആരോപിച്ചു.പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.