You are Here : Home / എഴുത്തുപുര

ഗണേഷിനും യാമിനിക്കും വിവാഹമോചനം അനുവദിച്ചു

Text Size  

Story Dated: Tuesday, October 22, 2013 03:10 hrs EDT

കെ.ബി ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഒത്തുപോകാന്‍ കഴിയില്ലെന്ന് കൗണ്‍സിലിംഗില്‍ ഇരുവരും അറിയിച്ചതിനെതുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചത്. രാവിലെ 9.30ന് ആരംഭിച്ച കൗണ്‍സലിംഗ് 45 മിനിട്ടോളം നീണ്ടു.

സംവിധായകന്‍ ഷാജി കൈലാസ്, അഭിഭാഷകന്‍ എന്നിവരോടൊപ്പമാണ് ഗണേഷ്‌കുമാര്‍ കോടതിയിലെത്തിയത്. യാമിനിയോടൊപ്പം അഭിഭാഷകയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.