You are Here : Home / എഴുത്തുപുര

സ്കൂള്‍ കായികമേള: പാലക്കാട് മുന്നേറുന്നു, പി.യു. ചിത്രക്ക് ഡബിള്‍സ്

Text Size  

Story Dated: Sunday, November 24, 2013 05:22 hrs UTC

 

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം ദിനവും പാലക്കാട് ജില്ല മുന്നേറുന്നു. മുണ്ടൂര്‍ സ്കൂളിന്റെ പി.യു. ചിത്രക്ക് ഡബിള്‍സ് നേട്ടം. 5000 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡോടെയാണ് ചിത്ര രണ്ടാം സ്വര്‍ണം നേടിയത്.
 
പറളി താരം എം.ഡി താരയുടെ മീറ്റ് റെക്കോഡ് ആണ് ചിത്ര തിരുത്തിയത്. ഇന്നലെ 3000 മീറ്ററില്‍ മീറ്റ് റെക്കോഡോടെ ചിത്ര സ്വര്‍ണം നേടിയിരുന്നു.
 
കായികമേളയില്‍ 44 പോയന്‍റുമായി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത്. എറണാകുളം (33), കോഴിക്കോട് (20) പോയന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്ത്.
 
അതേസമയം, റിലേ വിഭാഗങ്ങളില്‍ പാലക്കാട് ടീമിനെ അയോഗ്യരാക്കി.  ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളാണ് അയോഗ്യത. ഹീറ്റ്സില്‍ ബാറ്റണ്‍ കൈമാറിയതിലെ പിഴവാണ് അയോഗ്യതക്ക് ഇടയാക്കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.