You are Here : Home / എഴുത്തുപുര

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കൈക്കൂലി നല്‍കാറുണ്ടെന്ന് ഫയാസ്

Text Size  

Story Dated: Friday, October 11, 2013 08:11 hrs UTC

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കാറുണ്ടെന്നു  സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് പിടിയിലായ ഫയാസ്.സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ഫയാസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ഓരോ തവണയും നാല് കിലോ വീതം സ്വര്‍ണമാണ് ഫയാസ് കടത്താറുള്ളത്. ഈ സമയങ്ങളിലൊക്കെ കസ്റ്റംസ് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈക്കൂലി നല്‍കിയിരുന്നു. സിബിഐ നടത്തിയ പരിശോധനയില്‍ പല കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങളും കണ്ടെടുത്തിട്ടുണ്ട്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ ബുധനാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.