You are Here : Home / എഴുത്തുപുര

വെറുതെ കിടന്നാല്‍ നാസ തരും 3 ലക്ഷം രൂപ

Text Size  

Story Dated: Thursday, September 19, 2013 10:08 hrs UTC

വെറുതെ മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരാമെന്നു നാസ.ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ കിടത്തി പരീക്ഷണം. നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലെ ഫ്‌ളൈറ്റ്‌ അനലോഗ്സ്‌ പ്രോജക്ട്‌ ടീം നടത്തുന്ന പഠനത്തിനായിട്ടാണ് ഈ ശമ്പളം നല്‍കുന്നത്. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട് ബഹിരാകാശ യാത്രികര്‍ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണിത്.
പഠനത്തിന് തയാറാവുന്നവര്‍ ഗുരുത്വാകര്‍ഷണ രഹിതമായ അവസ്ഥയ്ക്ക് തുല്യമായ സ്ഥിതി കൃത്രിമമായി സൃഷ്ടിച്ച സ്ഥലത്ത് ബഹിരാകാശ യാത്രികരുടേതിന് തുല്യമായ ശാരീരികാവസ്ഥയിലെത്തിച്ചാണ് കിടന്നുറങ്ങേണ്ടത്. മെത്തയില്‍ തല അല്‍പം താഴ്‌ന്നും കാല്‍ ഉയര്‍ന്നുമുള്ള അവസ്ഥയില്‍ 70 ദിവസം കിടക്കണം. ദിവസവും ഈ കിടപ്പിനിടയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് അതും പരിമിതമായ സമയത്തേക്ക് മാത്രമേ എഴുന്നേല്‍ക്കാന്‍ അനുവദിക്കൂ. തുടര്‍ച്ചയായുള്ള ഈ കിടപ്പിലൂടെ ബഹിരാകാശ യാത്രികരുടേതിന് സമാനമായ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കാനാണ് നാസയുടെ ശ്രമം.
മൂന്നു ഘട്ടമായാണ് പരീക്ഷണം. അമേരിക്കയിലെ സ്ഥിരതാമസക്കാര്‍ക്കോ പൗരന്മാര്‍ക്കോ മാത്രമേ ഈ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.