You are Here : Home / എഴുത്തുപുര

പ്ലീനത്തില്‍ മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ല: ചന്ദ്രചൂഡന്‍

Text Size  

Story Dated: Sunday, December 01, 2013 10:20 hrs UTC

സി.പി.എം പ്ലീനത്തില്‍ കെ.എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിയേയും ക്ഷണിക്കാത്ത പ്ലീനത്തില്‍ കെ.എം മാണിയെ പങ്കെടുപ്പിച്ചത് അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
വിവാദ വ്യവസായിയുടെ പടം ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പസിദ്ധീകരിച്ചത് ശരിയായില്ലെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. കരിമണല്‍ ഖനനം സ്വകാര്യമേഖലയില്‍ നടത്തുന്നതിനെ അനുകൂലിച്ച എളമരം കരീമിന്റെ നിലപാട് എല്‍.ഡി.എഫിന് അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളി സംഘടന നേതാക്കള്‍ കൊച്ചിയിലെ കമ്പനിക്ക് വേണ്ടി ധര്‍ണ നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.