You are Here : Home / എഴുത്തുപുര

മുന്നണി മാറാനില്ല: സി.പി.എം വേദിയില്‍ മാണി

Text Size  

Story Dated: Thursday, November 28, 2013 03:19 hrs UTC

മുന്നണിയില്‍ നിന്ന് കൂറുമാറാനില്ലെന്ന് സി.പി.എം വേദിയില്‍ വെച്ച് കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി പറഞ്ഞു. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം. സഹകരിക്കുക എന്നതിന് അര്‍ഥം മുന്നണി മാറുമെന്നോ അവരുമായി കൂട്ടുകൂടുമെന്നോ അല്ലെന്നും മാണി വ്യക്തമാക്കി. പാലക്കാട് നടക്കുന്ന സി.പി.എം പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവ ഉദാരവത്കരണവും ബദല്‍ സാമ്പത്തിക നയങ്ങളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.എം മാണി.സി.പി.എം വേദിയില്‍ പ്രസംഗിച്ചു എന്നതുകൊണ്ട് മനംമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.