You are Here : Home / എഴുത്തുപുര

പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ കാര്യങ്ങള്‍ പറയുന്നത്: കെ.മുരളീധരന്‍

Text Size  

Story Dated: Wednesday, October 02, 2013 04:10 hrs EDT

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യങ്ങള്‍ പറയുന്നതെന്ന് കെ.മുരളീധരന്‍ . പാര്‍ട്ടിക്കുവേണ്ടി ഇത്തരം പ്രതികരണങ്ങള്‍ തുടരുക തന്നെ ചെയ്യും. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല. സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തിയതിന് ഞാനാണോ കാരണം. മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിന് ഞാനാണോ കാരണം. ഹൈക്കോടതി ആവശ്യപ്പെട്ടത് നല്‍കിയിരുന്നെങ്കില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.ഗണ്‍മോനും ഗോള്‍ഡ്‌മോനുമൊന്നും കോണ്‍ഗ്രസുകാരുമല്ല. അവര്‍ക്കെതിരെ നാളെയും കാര്യങ്ങള്‍ പറയും-മുരളീധരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.