You are Here : Home / എഴുത്തുപുര

സ്വര്‍ണക്കടത്ത്: നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, September 25, 2013 05:28 hrs EDT

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തന്റെ ഓഫീസിലെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഫയിസുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യമായാണ് കേള്‍ക്കുന്നത്. ഇന്നലെ മറ്റൊരാളുടെ പേരാണ് പറഞ്ഞുകേട്ടത്. ഊമക്കത്തുകളുടെയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. സ്റ്റാഫംഗങ്ങള്‍ക്ക് എതിരായ ആരോപണം അന്വേഷിക്കും. കുറ്റം ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല. കുറ്റം ചെയ്യാത്തവരെ പീഡിപ്പിക്കില്ല.സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ദുബൈയില്‍ വേദി പങ്കിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.