You are Here : Home / എഴുത്തുപുര

നാവിക ആസ്ഥാനത്തെ പീഡനം: അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി

Text Size  

Story Dated: Friday, September 20, 2013 08:18 hrs EDT

കൊച്ചി നാവിക ആസ്ഥാനത്തെ പീഡനകേസില്‍ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവ്.സി.ബി.ഐ അന്വേഷണ കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേരള സര്‍ക്കാരിനും നാവികസേനക്കും നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കുന്ന കേരള പൊലീസിനെ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സത്യസന്ധമായ അന്വേഷണം നടത്താനോ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസും നാവികസേനയും തയാറായിട്ടില്ല. കേസ് കേരളത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.