സദ്യയുമായി തിരുവോണത്തോണിയെത്തി
Text Size
Story Dated: Monday, September 16, 2013 03:14 hrs EDT
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി. തിരുവാറന്മുളയപ്പന് ഇന്ന് തിരുവോണ സദ്യ. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട തിരുവോണത്തോണി ഇന്നു രാവിലെയാണു ആറന്മുള ക്ഷേത്രക്കടവിലെത്തിയത്. ക്ഷേത്രക്കടവിലെത്തിയ തിരുവോണത്തോണിയില്നിന്നു മങ്ങാട്ട് ഭട്ടതിരിയെ സ്വീകരിച്ച് ആറന്മുള ക്ഷേത്രത്തിലേക്കു കൊണ്ടുപോയി. തോണിയില്‍ കൊണ്ടുവന്ന ദീപം അദ്ദേഹം ക്ഷേത്രം മേല്‍ശാന്തിക്കു കൈമാറി. ഈ ദീപമാണു ക്ഷേത്രത്തിലെ കെടാവിളക്കില്‍ വരുന്ന ഒരു വര്‍ഷം പ്രകാശിക്കുന്നത്. കാട്ടൂര്‍ കരയിലെ 18 നായര്‍ തറവാടുകളില്‍നിന്നുള്ള വിഭവങ്ങളാണു തിരുവോണത്തോണിയിലെത്തിയത്.
Comments