You are Here : Home / എഴുത്തുപുര

ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

Text Size  

Story Dated: Friday, September 13, 2013 08:12 hrs EDT

ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട മലയാളിയും രാജസ്ഥാന്‍ റോയല്‍സ് താരവുമായ എസ്. ശ്രീശാന്തിന്  ആജീവനാന്ത വിലക്ക്.വെള്ളിയാഴ്ച ചേര്‍ന്ന ബി.സി.സി.ഐ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. അങ്കിത് ചവാനും ആജീവനാന്ത വിലക്കുണ്ട്. മുന്‍ താരം അമിത് സിങ്ങിനെ അഞ്ച് വര്‍ഷവും സിദ്ധാര്‍ഥ് ത്രിവേദിയെ ഒരു വര്‍ഷവും വിലക്കിയിട്ടുണ്ട്.ശ്രീശാന്ത്,  അജിത് ചാണ്ഡില, അങ്കിത് ചവാന്‍, മുന്‍ താരം അമിത് സിങ് എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന് അഴിമതി വിരുദ്ധപാനല്‍ കണ്ടെത്തിയിരുന്നു. താരങ്ങളില്‍ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെയും ഡല്‍ഹി പൊലീസ് നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവര്‍ കുറ്റക്കാരെന്ന് പാനല്‍ കണ്ടെത്തിയത്. രവി സവാനി അധ്യക്ഷനായ അഴിമതി വിരുദ്ധ പാനല്‍ ഒത്തുകളി സംബന്ധിച്ച റിപ്പോര്‍ട്ട് ബി.സി.സി.ഐക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.