You are Here : Home / എഴുത്തുപുര

'സരിതയെ അറിയില്ല; സലിം രാജിന് വേണ്ടിയല്ല എജി ഹാജരായത്‌'

Text Size  

Story Dated: Monday, August 12, 2013 02:20 hrs EDT

സോളാര്‍ കേസില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പക്ഷെ സോളാര്‍ കേസില്‍ കൈക്കൊണ്ട നിലപാടില്‍ മാറ്റമില്ല.പുറത്തുവന്ന ഫോട്ടോ വിവാദവും പ്രതിപക്ഷത്തിന്റെ പുകമറ സൃഷ്ടിക്കലിന്റെ ഭാഗമാണ്. താന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ എതോ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ സരിത എസ് നായരും പങ്കെടുത്തിരുന്നു. ഇക്കാര്യം തനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. തന്റെ സഹപ്രവര്‍ത്തകരാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.സലീംരാജിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായത് സലീം രാജിന് വേണ്ടിയല്ല മറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും വിജിലന്‍സ് ഡയറക്ടര്‍ക്കും വേണ്ടിയാണ്. ഇവര്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത ഒരു കാര്യം ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എ.ജി ഹാജരായത്- മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More