You are Here : Home / എഴുത്തുപുര

ജനങ്ങളുടെ മനസില്‍ തനിയ്ക്കൊരു സ്ഥാനമുണ്ടെ-ചെന്നിത്തല

Text Size  

Story Dated: Sunday, August 04, 2013 03:26 hrs EDT

ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും മനസില്‍ തനിയ്ക്കൊരു സ്ഥാനമുണ്ടെന്നും ആരു വിചാരിച്ചാലും അതു തകര്‍ക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം തന്റെ നിലപാട് അറിയിക്കുകയും ചെയ്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്നും കെപിസിസി പ്രസിഡന്റായി തുടരുകയാണെന്നും പറഞ്ഞപ്പോള്‍ അതിനനുവദിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടുള്ള കടപ്പാട് വീണ്ടും വ്യക്തമാക്കുന്നു.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക എന്നതാണ് തന്റെ മുന്നിലുള്ള ലക്ഷ്യം. അതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി തിരിച്ചെത്തിയ രമേശ് വിമാനത്താവളത്തില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More