You are Here : Home / എഴുത്തുപുര

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദാക്കി

Text Size  

Story Dated: Friday, August 02, 2013 02:47 hrs EDT

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദാക്കി. ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരേണ്ടിയിരുന്ന യോഗമാണ് റദാക്കിയത്. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കണമെന്ന മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ കടുംപിടത്തത്തെ തുടര്‍ന്നാണ് യോഗം റദ്ദാക്കേണ്ടി വന്നതെന്നു അറിയുന്നു.എന്നാല്‍ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. സുപ്രീംകോടതിയുടെ വിധി വരുന്നത് വരെ ജഗ്മോഹന്‍ ഡാല്‍മിയ തന്നെ ഇടക്കാല പ്രസിഡന്റായി തുടരുമെന്നും ബി.സി.സി.ഐ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More