You are Here : Home / എഴുത്തുപുര

സോളാര്‍ കേസ്: വി.എസ്. ഹൈക്കോടതിയിലേക്ക്

Text Size  

Story Dated: Friday, August 02, 2013 04:09 hrs EDT

സോളാര്‍ കേസ് അട്ടിമറിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈകോടതിയെ സമീപിക്കും.കേസുമായി മുന്നോട്ട് പോകാന്‍ സി.പി.എം വി.എസിന് അനുമതി നല്‍കി.സോളാര്‍ കേസിലെ അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും സരിതയുടെ മൊഴി അട്ടിമറിച്ചതും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്. ശ്രീധരന്‍നായരുടെ മൊഴിയില്‍ തുടരന്വേഷണം നടക്കുന്നില്ലെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ അന്വേഷണസംഘം സംരക്ഷിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നടപടിയും വി.എസ് ചോദ്യം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More