You are Here : Home / എഴുത്തുപുര

ഇടവേളയ്ക്കു ശേഷം ജഗതി ലൊക്കേഷനില്‍?

Text Size  

Story Dated: Friday, August 02, 2013 03:51 hrs EDT

ജഗതി ശ്രീകുമാറിനെ ലൊക്കേഷനില്‍ കൊണ്ടുവരാന്‍ നടന്‍ മോഹന്‍ലാലിന് ആഗ്രഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെ സെറ്റിലെത്തിക്കാന്‍ ലാല്‍ പ്രിയനോടു അനുവാദം ചോദിച്ചു.പ്രിയന്‍ മാത്രമല്ല സെറ്റിലുള്ളവര്‍ മുഴുവന്‍ അതിനു അനുമതി നല്‍കുകയും ചെയ്തു.ഇനി കുടുംബത്തിന്റെ അഭിപ്രായവും ഡോക്ടറുടെ നിര്‍ദേശവും മാത്രം കിട്ടിയാല്‍ മതി.ജഗതിയെ സെറ്റിലെത്തിക്കുന്നത് ആരോഗ്യാവസ്ഥയില്‍ നല്ല പുരോഗതിയുണ്ടാക്കിയേയ്ക്കുമെന്നാണ് ഗീതാഞ്ജലിയുടെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.തിരുവനന്തപുരത്താണ് ഗീതാഞ്ജലിയുടെ ഷൂട്ടിങ് നടക്കുന്നത്.ലൊക്കേഷനിലേയ്ക്ക് ജഗതിയുടെ വീട്ടില്‍ നിന്നും അധികം ദൂരമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൊണ്ടുവരാന്‍ എളുപ്പവുമാണ്. വെല്ലൂരില്‍ നിന്നും ചികിത്സ കഴിഞ്ഞ് മൂന്നമാസം മുമ്പാണ് ജഗതി വീട്ടിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.