You are Here : Home / എഴുത്തുപുര

പുന:സംഘടന: ശുഭാപ്തിവിശ്വാസത്തില്‍ മുഖ്യമന്ത്രി

Text Size  

Story Dated: Thursday, August 01, 2013 12:10 hrs EDT

മന്ത്രിസഭാ പുന:സംഘടന അടക്കമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും തനിക്ക് ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മന്ത്രിസഭാ പുന:സംഘടനയും ഘടകകക്ഷികളുടെ പ്രശ്‌നങ്ങളും കൂട്ടികുഴയ്‌ക്കേണ്ടതില്ല. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു മാത്രമെ കോണ്‍ഗ്രസ് മുന്നോട്ട് പോവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചൊന്നും ഒരു ചര്‍ച്ചയും നടന്നില്ല. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ഇനി കേരളത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. പാണക്കാട്ടെത്തി മുസ്‌ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More