You are Here : Home / എഴുത്തുപുര

ചെന്നിത്തല റവന്യൂമന്ത്രിയാകും; അടൂര്‍ പ്രകാശ്‌ സ്പീക്കര്‍; കാര്‍ത്തികേയന്‍ കെ.പി.സി.സി പ്രസിഡന്റ്

Text Size  

Story Dated: Thursday, August 01, 2013 11:43 hrs EDT

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല റവന്യൂമന്ത്രിയായി ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെത്തും.ഇപ്പോഴത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നിയമസഭാ സ്പീക്കറാകും.സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കാനും കോണ്ഗ്രസില്‍ ധാരണയായി. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മുസ്ലീം ലീഗ് എതിര്‍പ്പ് അറിയിച്ചതിനാല്‍ ആ സാധ്യത നേരത്തെ മങ്ങിയിരുന്നു. എന്നാല്‍ കെ എം മാണി ചെന്നിത്തല ഉപമുഖ്യമന്ത്രിയകുന്നതിനോടു യോജിച്ചു. പകരം ജോസ്‌ കെ മാണിയെ കേന്ദ്രമന്ത്രിസഭംഗമാക്കണമെന്ന നിലപാടിനോട് ഹൈക്കമാണ്ട് വിയോജിച്ചു.സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം അന്തിമ പ്രഖ്യാപിക്കും.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭയില്‍ രണ്ടാമനുള്ള അധികാരം ചെന്നിത്തലയ്ക്കായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More