You are Here : Home / എഴുത്തുപുര

മന്ത്രിസഭാ പ്രവേശനം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: ചെന്നിത്തല

Text Size  

Story Dated: Saturday, July 27, 2013 04:28 hrs EDT

തന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഡെല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകുള്‍ വാസ്‌നിക്കുമായി മന്ത്രിസഭാ പ്രവേശനകാര്യം ചര്‍ച്ച ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.സോളാര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയവും സംഘടനാപരവുമായി വിഷയങ്ങള്‍ മാത്രമാണ് മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച ചെയ്തത്. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആളല്ല. അതു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. സോണിയാ ഗാന്ധി അടുത്തു തന്നെ കേരളം സന്ദര്‍ശിക്കും-ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More