You are Here : Home / എഴുത്തുപുര

മാധ്യമങ്ങള്‍ക്ക് ജനാധിപത്യ ഉത്തരവാദിത്വം വേണം: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, July 26, 2013 04:40 hrs EDT

മാധ്യമങ്ങള്‍ക്ക് ജനാധിപത്യ ഉത്തരവാദിത്വം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ ഉത്തരവാദിത്വം ഉള്‍ക്കൊണ്ട് വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തികാനെന്നും മുഖ്യമന്ത്രി പറഞ്ഞു.പണ്ട് തെറ്റായ വാര്‍ത്തകള്‍ വന്നാല്‍ തുറന്ന് പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ദൃശ്യമാധ്യമങ്ങള്‍ക്ക് ലക്ഷ്മണ രേഖ വേണമെന്ന് മന്ത്രി കെ.സി ജോസഫ്് പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ സത്യം വലിച്ചു കീറുന്നു. ചാനലുകള്‍ സ്വയം നിയന്ത്രിക്കണം. ശരിയല്ലെന്ന് തോന്നുന്ന വാര്‍ത്തകളാണ് ചാനലുകള്‍ പുറത്തുവിടുന്നത്. സംസ്ഥാനത്തിന്റെ അജണ്ടകള്‍ തീരുമാനിക്കുന്നത് ചാനല്‍ ചര്‍ച്ചകളാണെന്നും കെ.സി ജോസഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More