You are Here : Home / എഴുത്തുപുര

നിനക്കു വേണ്ടി ഞാന്‍ കീഴടങ്ങി: ശാലുവിന് ബിജുവിന്റെ കത്ത്

Text Size  

Story Dated: Monday, July 22, 2013 04:41 hrs EDT

ശാലു മേനോന് ബിജു രാധാകൃഷ്ണന്റെ കത്ത്. ശാലുവിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് താന്‍ കീഴടങ്ങിയതെന്ന് കത്തില്‍ പറയുന്നു. ശാലുവിന് വേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും പുറത്തു പറഞ്ഞിട്ടില്ല. സോളാര്‍ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായിട്ടില്ല, ജാമ്യത്തിലിറക്കാന്‍ സഹായിക്കണം, തന്റെ മീശ വടിപ്പിച്ചത് പോലീസാണ്. താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും ബിജു കത്തില്‍ പറയുന്നു.സഹതടവുകാരന്റെ കൈയിലാണ് ബിജു കത്ത് കൊടുത്ത് വിട്ടത്.എങ്ങനെ നിന്നെ അഭിമുഖീകരിക്കണമെന്നു പോലും എനിക്കറിയില്ല. ഞാന്‍ അറസ്റ്റിലായപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വേദനയാണ് നീ അറസ്റ്റിലായപ്പോള്‍ എനിക്കുണ്ടായത് ‘ ഇങ്ങനെയാണ് കത്ത്  തുടങ്ങുന്നത്.ഏറ്റവും കൂടുതല്‍ എന്നെ ദ്രോഹിച്ചതും നിന്നെ അറസ്റ്റു ചെയ്താലെ ഞാന്‍ തളരൂ എന്നുവാശിപിടിച്ചതും തിരുവന്തപുരത്തുള്ള ഒരു ഡിവൈഎസ്പിയാണെന്നും ഒരിക്കലും അവനെ വിശ്വസിക്കരുതെന്നും നീ ജാമ്യത്തിലിറങ്ങിയാലും ഞാനിറങ്ങുന്നതുവരെ നീ സൂക്ഷിക്കണം എന്നും കത്തില്‍ പറയുന്നുണ്ട്. പോലീസ് പറയുന്നതും പത്രങ്ങള്‍ പറയുന്നതും അതുപോലെ വിശ്വസിക്കുന്ന ഒരു വിഡ്ഢിയല്ല നീ എന്ന് എനിക്കറിയാമെന്നും ഏറ്റവും കൂടുതല്‍ എന്നെ മനസ്സിലാക്കിയ നീ അതെല്ലാം വിശ്വസിക്കുകയാണെങ്കില്‍ അത് എന്റെ കഷ്ടകാലമാണെന്നും കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More