You are Here : Home / എഴുത്തുപുര

മന്ത്രിസഭാ പുനഃസംഘടന ഉടന്‍: മുഖ്യമന്ത്രി

Text Size  

Story Dated: Friday, July 19, 2013 04:48 hrs EDT

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാവും. എന്നാലതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ചായിരിക്കും പുന:സംഘടന- അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ , അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നല്‍കുമോ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.യുഎന്‍ പുരസ്‌ക്കാരം നേടിയതിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More