You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക പുറത്ത്

Text Size  

Story Dated: Saturday, July 13, 2013 06:01 hrs EDT

സോളാര്‍ തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക പുറത്തുവിട്ടു. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ തട്ടിപ്പിനിരയായ നൂറോളം പേരുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പത്തു കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത് എന്നാണു മുഖ്യമന്ത്രി പറയുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സരിത തയാറാക്കിയതാണ് ഈ പട്ടികയെന്നാണു കരുതപ്പെടുന്നത്. 11 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെ പണം വാങ്ങിയവരുടെ പേരുകളും മറ്റു വിവരങ്ങളുമാണ് ഇതിലുള്ളത്. ഇവര്‍ പരാതിയുമായി പോകാതിരിക്കാനോ പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ലിസ്റ്റ് വിശ്വസ്തരെ ഏല്‍പ്പിച്ചുവെന്നാണു വ്യക്തമാകുന്നത്.പലര്‍ക്കും 110000 മുതല്‍ 490000 രൂപ വരെ നഷ്ടമായി. ഇരയായവരില്‍ ചിലരുമായി പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍വച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More