You are Here : Home / എഴുത്തുപുര

സോളാര്‍ ;സരിതാ എസ്‌ നായരെ അഞ്ചു ദിവസത്തേയ്‌ക്ക് പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.

Text Size  

Story Dated: Sunday, June 23, 2013 05:09 hrs EDT

സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാ എസ്‌ നായരെ അഞ്ചു ദിവസത്തേയ്‌ക്ക് പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ജില്ലയില്‍ സരിതയ്‌ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള തട്ടിപ്പുകേസുകളില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ നടപടി.

ആലപ്പുഴയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഇന്നലെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ സരിതയെ അടുത്തമാസം നാലുവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ്‌ ചെയ്‌ത് ആലപ്പുഴ സബ്‌ ജയിലിലേയ്‌ക്ക് അയച്ചിരുന്നു. ഇവിടെ നിന്നാണ്‌ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്‌.

അതേസമയം, പെരുമ്പാവൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി സരിതാ എസ്‌ നായരുടെ ജാമ്യാപേക്ഷ പരിഗണിയ്‌ക്കുന്നത്‌ തിങ്കളാഴ്‌ചത്തേയ്‌ക്ക് നീക്കിവച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.