You are Here : Home / എഴുത്തുപുര

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വിഎസ് പറഞ്ഞു: മുഖ്യമന്ത്രി

Text Size  

Story Dated: Monday, November 18, 2013 09:27 hrs UTC

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ നടന്ന ഇടതുപക്ഷ യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ ഒഴിവാക്കേണ്ടിയിരുന്നു.  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്ന് പറഞ്ഞാണ് ഇടതുപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് നടന്ന സര്‍വ്വകക്ഷി യോഗം ഇടതുപക്ഷം ബഹിഷ്കരിക്കുകയായിരുന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതുസംബനന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നുമാണ് അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതു തന്നെയാണ് കേരള സര്‍ക്കാറിന്‍െറയും നിലണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്നവര്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ കുറച്ചുകൂടി നല്ല ചര്‍ച്ചകള്‍ നടക്കുമായിരുന്നു -ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.