You are Here : Home / എഴുത്തുപുര

പിണറായി നല്ലവനാണെന്ന് താന്‍ പറഞ്ഞിട്ടില്ല: പി.സി ജോര്‍ജ്

Text Size  

Story Dated: Tuesday, October 15, 2013 09:21 hrs UTC

പിണറായി വിജയന്‍ നല്ലവനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ മയ്യിലില്‍ ഒറപ്പൊടി കലാ കൂട്ടായ്മയുടെ 'അശരണര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോളാണ് പിണറായിയെ പറ്റി ജോര്‍ജ്‌ 'നല്ലത്' പറഞ്ഞത്‌

വൈദ്യുതി മന്ത്രി എന്ന നിലയില്‍ രണ്ട് വര്‍ഷം നന്നായി ഭരിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്നു ജോര്‍ജ്‌ പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായി തെറ്റ് ചെയ്തുവെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ അതിന്റെ നന്മയും തിന്മയും മുഖ്യമന്ത്രി തന്നെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.