You are Here : Home / എഴുത്തുപുര

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

Text Size  

Story Dated: Monday, September 09, 2013 03:34 hrs EDT

സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി സര്‍ക്കാര്‍ ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.കേന്ദ്രമന്ത്രി കെ വി തോമസും ടി എന്‍ പ്രതാപന്‍ എം എല്‍ എയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വസതിയിലായിരിക്കും ചര്‍ച്ച. ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More