You are Here : Home / എഴുത്തുപുര

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍

Text Size  

Story Dated: Thursday, December 12, 2013 08:24 hrs UTC

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഭേദഗതികളോടെ സമര്‍പ്പിക്കപ്പെട്ട പുതിയ ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ജനലോക്പാല്‍ ബില്‍ പാസ്സാക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ലോക്പാല്‍ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ലോകായുക്ത നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതടക്കം 13ലധികം ഭേദഗതികളാണ് ലോക്പാല്‍ബില്ലില്‍ വരുത്തിയിരിക്കുന്നത്. 2012ല്‍ ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്‍ പക്ഷേ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.