You are Here : Home / എഴുത്തുപുര

ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി: ശ്രീശാന്ത്

Text Size  

Story Dated: Saturday, September 14, 2013 06:04 hrs UTC

ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി സി സി ഐ തീരുമാനം ജീവിതത്തില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. താന്‍  ക്രിക്കറ്റ് കോഴയില്‍ ഉള്‍പ്പെട്ടിട്ടില്ളെന്നും  ബിസിസിഐയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ശ്രീശാന്ത് ആവര്‍ത്തിച്ചു.ബിസിസിഐയുടെ പിന്തുണ ഒരിക്കലും തനിക്ക് ലഭിച്ചിട്ടില്ല. ചിലര്‍ തന്നെമാത്രം ലക്ഷ്യമിടുന്നത് എന്തിനാണെന്ന് അറിയില്ല.ക്രിക്കറ്റിനെ സ്‌നേഹിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.ബി സി സി ഐയുമായി ഏറ്റുമുട്ടലിനില്ല. അഭിഭാഷകരുമായി ആലോചിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.  ഐ പി എല്ലില്‍ കളിച്ചത് ഒരുടീം മാത്രമല്ല. എന്നിട്ടും താന്‍ അടക്കമുള്ള ചിലര്‍ക്കെതിരെമാത്രം നടപടി എന്തിനെന്ന് വ്യക്തമല്ല. ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കും. പരിശീലനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.