You are Here : Home / എഴുത്തുപുര

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ട് പരിഹരിക്കണം: മുസ്ലിം ലീഗ്

Text Size  

Story Dated: Friday, August 09, 2013 02:07 hrs EDT

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ട് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് അടിയന്തരസെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. തല്‍ക്കാലം മുന്നണിക്കൊപ്പം നില്‍ക്കാനും ഇടതുമുന്നണിയുടെ ഉപരോധത്തെ നേരിടാനും ലീഗ് യോഗത്തില്‍ ധാരണയായി.ലീഗിന്‍്റെ പരാതികള്‍ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാനും കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ലീഗ് മറുപടി നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More